GulfSaudi Arabia

ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഓപ്പണ്‍ ഹൗസ് നാളെ നടക്കും

ജിദ്ദ: സൗദിയില്‍ കഴിയുന്ന ഇന്ത്യക്കാരായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ലക്ഷ്യമിട്ടുള്ള കോണ്‍സുലേറ്റിന്റെ ഓപ്പണ്‍ ഫോറം നാളെ നടക്കുമെന്ന് അധികൃത വ്യക്തമാക്കി. ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തിലാണ് വൈകുന്നേരം നാലു മുതല്‍ 6 വരെ ഓപ്പണ്‍ ഫോറം നടക്കുക.

ഏതുതരത്തിലുള്ള അടിയന്തര പ്രാധാന്യമുള്ള കോണ്‍സുലര്‍, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഷയങ്ങളും പരിഹരിക്കുന്നതിന് സേവനം പ്രയോജനപ്പെടുത്താമെന്ന് അധികൃത പറഞ്ഞു. കോണ്‍സുല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരിയുടെ നേതൃത്വത്തിലാണ് ഓപ്പണ്‍ ഫോറം നടക്കുക.

Related Articles

Back to top button
error: Content is protected !!