Kerala

വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നടത്തിയ പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ചു. സെക്രട്ടേറിയറ്റിലേക്ക് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്

സംഘർഷത്തിൽ ഒരു പ്രവർത്തകയ്ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് യൂത്ത് കോൺഗ്രസ് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും സംഘർഷഭരിതമായി. മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പോലീസ് ബസ് തടഞ്ഞും മുഖ്യമന്ത്രിയുടെ ചിത്രമടങ്ങിയ ഫ്‌ളക്‌സ് ബോർഡുകൾ നശിപ്പിച്ചും പ്രതിഷേധിച്ചു

ബിജെപി തിരുവനന്തപുരത്തും കോട്ടയത്തും തൃശൂരും പ്രതിഷേധം നടത്തി. നെയ്യാറ്റിൻകര ആശുപത്രിയിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി. ആശുപത്രിയുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചാണ് മാർച്ച്. നെയ്യാറ്റിൻകര- കാട്ടാക്കട റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി

Related Articles

Back to top button
error: Content is protected !!