❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 14
രചന: തസ്‌നി
ഹോസ്പിറ്റലിലെ വരാന്തയിലൂടെ ഓടി കിതച്ചു ഐ സി യൂവിന്റെ മുന്നിൽ എത്തുമ്പോയേക്കും ശരീരവും മനസ്സും ഒരു പോലെ തളർന്നിരുന്നു.. വാടിയ തണ്ട് പോലെ സുലൈമാനിക്കയുടെ കൈകളിലേക്ക് ചായുമ്പോൾ അറിഞ്ഞിരുന്നു ഉമ്മാക്ക് മൈനർ അറ്റാക്ക് ആയിരുന്നു എന്ന്…. സിസ്റ്ററുടെ അനുമതിയോടെ വിറച്ച കൈകാലുകൾ കൊണ്ട് ഉമ്മാക്ക് അരികിൽ എത്തുമ്പോൾ ജീവിതം തന്നെ ഒരു ചോദ്യം ചിഹ്നമായി മാറിയിരുന്നു…
മയക്കത്തിലുള്ള ഉമ്മയെ കെട്ടിപിടിച്ചു കരയുമ്പോഴായിരുന്നു സിസ്റ്റർ വന്നു പുറത്തേക്ക് പോകാൻ പറഞ്ഞത്…. ഒരു തളർച്ചയോടെ ഐ സി യൂ വിന്റെ മുന്നിലുള്ള ചെയറിൽ ഇരുന്നു…. സ്വാന്തനമായി സുലൈമാനിക്ക അരികിൽ തന്നെ ഉണ്ടായിരുന്നു…. ഡോക്ടർ വിളിക്കുന്നുണ്ടെന്ന് സിസ്റ്റർ വന്നു പറഞ്ഞപ്പോൾ ഒരു പ്രതിമയെ പോലെ ക്യാബിനിലേക്ക് സുലൈമാനിക്കന്റെ കൂടെ നടന്നു…. “റസിയയുടെ ആരാണ്…. ”
എന്നെ നോക്കി ഡോക്ടർ ചോദിച്ചെങ്കിലും ഒരക്ഷരം പോലും ഉരിയാടാൻ പറ്റുന്നുണ്ടായിരുന്നില്ല…. “സർ ഇത് മകൾ ആണ് ഹൈറ… ഞാൻ ഇവരുടെ അയൽവാസിയുമാണ്…. ” മറുപടി കൊടുത്തത് സുലൈമാനിക്കയായിരുന്നു…. “അപ്പൊ ആണുങ്ങളായിട്ട് വേറാരെങ്കിലും ഉണ്ടോ…” “സർ എന്താണെങ്കിലും പറഞ്ഞോളൂ…. ഞങ്ങൾക്ക് ഞങ്ങൾ മാത്രമേ ഉള്ളൂ…. ”
എവിടുന്നോ കിട്ടിയ ധൈര്യത്തിൽ പറഞ്ഞൊപ്പിച്ചു…. “ഓഹ് സോറി…. സീ ഹൈറ… ഉമ്മാക്ക് ഇപ്പൊ ഉണ്ടായത് മൈനർ അറ്റാക്ക് ആണ്… ജോലിഭാര കൂടുതൽ കൊണ്ടോ എന്തോ ടെൻഷൻ കൊണ്ടുമാണ് ഇത് ഉണ്ടായിട്ടുള്ളത്…. ഇപ്പൊ അത്ര സീരിയസ് ആയിട്ടില്ല….പേടിപ്പെടുത്താൻ പറയുന്നതല്ല, മേ ബി ഇനിയും സ്ട്രെസ് കൂടിയാൽ വീണ്ടുമൊരു അറ്റാക്ക് വരാൻ ചാൻസുണ്ട്…
1 ദിവസം എന്തായാലും ഐ സി യൂ വിൽ ഒബ്സർവ് ചെയ്യണം… എന്നിട്ട് കുഴപ്പമൊന്നുമില്ലെങ്കിൽ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം.. ഇനി ഡിസ്‌ചാർജ് ആയി പോയാലും ബി കെയർഫുൾ….ഉമ്മയെ കൊണ്ട് ഓവർ പണി എടുപ്പിക്കാനോ, ടെൻഷൻ ആകുന്ന കാര്യങ്ങൾ ചെയ്യാനോ പാടില്ല…. ” ഡോക്ടർ പറഞ്ഞ വാക്കുകൾ കേട്ടിട്ട് തറഞ്ഞു നിന്നു പോയി….
ക്യാബിനിൽ നിന്ന് പുറത്തിറങ്ങി എങ്ങനെയൊക്കെയോ അവിടുള്ള ചെയറിൽ ഇരുന്നു…. മനസ്സ് മൊത്തം ബ്ലാങ്ക് ആയിരുന്നു…. ചെയറിലേക്ക് തല തായ്തി കണ്ണുകൾ അടച്ചു കിടന്നു…. കണ്ണുനീർ കവിളുകളിലൂടെ ഒലിച്ചിറങ്ങി…. ഇനി എന്ത് എന്നുള്ള ചോദ്യത്തിന് മുന്നിൽ ഒരു ഉത്തരവും കണ്ടെത്താൻ കഴിയാതെ മനസ്സ് ഉഴറി….
പെട്ടെന്ന് ഹാനുവിന്റെ കാര്യം ഓർമ വന്നപ്പോൾ റീനാന്റിയെ വിളിച്ചു കാര്യം പറഞ്ഞു, അവനെ അവിടെ നിർത്താനും പറഞ്ഞു… അവർ ഹോസ്പിറ്റലിലേക്ക് വരാമെന്ന് പറഞ്ഞെങ്കിലും അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞു…. സുലൈമാനിക്കയെ ഹോസ്പിറ്റലിൽ നിർത്തി, ആവശ്യ സാധങ്ങൾ എടുക്കാൻ വീട്ടിലേക്ക് പോയി…. വീട്ടിൽ എത്തി ഡ്രെസ്സും മറ്റു അത്യാവശ്യ സാധങ്ങളും എടുത്തു വെച്ചു ഹനുവിനെ പറഞ്ഞു സമാധാനിപ്പിച്ചു റീനാന്റിയുടെ വീട്ടിൽ നിർത്തി….
ആന്റി ഉണ്ടാക്കി തന്ന ഫുഡും എടുത്തു ഹോസ്പിറ്റലിലേക്ക് തിരിച്ചു…. സുലൈമാനിക്ക ഹോസ്പിറ്റലിൽ നിൽക്കാമെന്ന് നിർബന്ധം പിടിച്ചെങ്കിലും എന്റെ വാശിക്ക് മുന്നിൽ അടിയറവു പറഞ്ഞു,കയ്യിലേക്ക് കുറച്ചു നോട്ടുകൾ തിരുകി തന്നെങ്കിലും സ്നേഹപൂർവ്വം അത് നിരസിച്ചു, തൽക്കാലത്തേക്ക് എന്റടുത്തു ഉണ്ടെന്ന് കളവും പറഞ്ഞു, അവരുടെ കൈകളിലേക്ക് തന്നെ തിരിച്ചു കൊടുത്തു…
അല്ലെങ്കിലും കൂലി പണി ചെയ്ത് ജീവിക്കുന്ന അവരും നമ്മളുമെല്ലാം കണക്കാണ്…. എന്തുണ്ടെങ്കിലും വിളിക്കണമെന്ന് പറഞ്ഞു വീട്ടിലേക്ക് പോയി… കദീസ്ത ഒറ്റയ്ക്കാണ്, പോരാത്തതിന് ഷുഗറും പ്രെഷറും എല്ലാം കണക്കിൽ അധികമുണ്ട്…. ആൺതുണയില്ലാതെ ഒറ്റയ്ക്കു ഹോസ്പിറ്റലിൽ നിൽക്കണമെന്ന കാര്യം ചെറിയൊരു ഭയം ഉണ്ടാക്കിയെങ്കിലും , ആരെയും ബുദ്ധിമുട്ടിക്കരുതെന്ന ഉപ്പയുടെ വാക്കുകൾ ഓർത്തു കൊണ്ട് ആ പേടിയെ അകറ്റി മനസ്സിൽ കുറച്ചു ധൈര്യം സംഭരിച്ചു….
മിനിറ്റുകളും മണിക്കൂറുകളും കടന്ന് പോയി…. ഇടയ്ക്കിടെ ചില്ലുജാലകത്തിലൂടെ ഉമ്മയെ നോക്കാൻ വേണ്ടിയല്ലാതെ ഇരുന്നിടത്തും നിന്നും എഴുന്നേറ്റില്ല…. റീനാന്റി തന്ന ഭക്ഷണം തണ്ണുതുറച്ചിട്ടും, വെള്ളം പോലും തൊണ്ടയിൽ നിന്ന് ഇറങ്ങുന്നുണ്ടായിരുന്നില്ല….കരഞ്ഞതിന്റെ ക്ഷീണം കൊണ്ടോ എന്തോ ചെയറിൽ തലചായ്ച്ചു കിടന്നപ്പോൾ അറിയാതെ മയങ്ങി പോയി….
രാവിലെ സിസ്റ്റർ വന്നു വിളിക്കുമ്പോഴാണ് ഉറക്കം ഞെട്ടിയത്…. കയ്യിലേക് എന്തിന്റെയോ ബില്ല് വെച്ച് തന്ന്, പേ ചെയ്യാൻ പറഞ്ഞിട്ട് അവർ പോയി… ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു, ബില്ല് എടുത്തു നോക്കിയപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു പോയി…. 18000 രൂപ….ബാഗിൽ കയ്യിട്ട് തപ്പിയപ്പോൾ ഫീസ് അടക്കാൻ വെച്ച 2000 രൂപ കയ്യിൽ തടഞ്ഞു….
ഉമ്മയുടെ പയ്‌സിൽ നിന്നും കറന്റ് ബില്ലിനൊപ്പം ചുരുട്ടി വെച്ച 500 രൂപയും, അല്ലറ ചില്ലറ കൂട്ടി ഒരഞ്ഞൂറും കൂടി കിട്ടിയിരുന്നു…. ബാക്കി എവിടുന്ന് കണ്ടെത്തുമെന്ന് ചിന്തിക്കുമ്പോൾ കൈകൾ അറിയാതെ കഴുത്തിലെ മാലയിലേക്കു നീണ്ടു…. മിഴികൾ അറിയാതെ നിറഞ്ഞു തുളുമ്പി… പത്താം ക്ലാസ്സിൽ ഉയർന്ന മാർക്ക് വാങ്ങിച്ചപ്പോൾ തന്റെ ഉള്ള സമ്പാദ്യം സ്വരൂപിച്ചു ഉപ്പ വാങ്ങി തന്നതാണ് ഈ രണ്ടു പവന്റെ മാല….
ഒരിക്കലും അയിക്കരുതെന്ന വാക്കും പറഞ്ഞിരുന്നു…. എത്ര വലിയ വിഷമഘട്ടം വന്നാലും ഉമ്മാ ഇത് അയിക്കാൻ മാത്രം അനുവദിക്കില്ല…. ഇനിയും എത്ര ബില്ല് അടക്കേണ്ടി വരും, ആരെങ്കിലും മുന്നിലും കൈനീട്ടാൻ വയ്യാ…. കഴുത്തിൽ നിന്ന് മാല ഊരി, ഹോസ്പിറ്റലിന്റെ എതിർ വശത്തുള്ള ജ്വെല്ലെറിയിലേക്ക് നടന്നു… ബില്ലും പേ ചെയ്ത്, ഐ സി യുവിന്റെ മുന്നിൽ എത്തുമ്പോയേക്കും റീനന്റിയും സാബു ചേട്ടനും ഹാനുവും എത്തിയിരുന്നു….
ഐ സി യുവിൽ കിടക്കുന്ന ഉമ്മയെ കുറിച്ച് 6 വയസ്സ് കാരനായ ഹാനുവിന് ഒന്നും മനസ്സിലായില്ലെങ്കിലും അവൻ തേങ്ങി കരയുന്നുണ്ടായിരുന്നു…. അവസാനം സിസ്റ്ററുടെ കാലുപിടിച്ചു അവനെയും കൂട്ടി ഉമ്മയുടെ അരികിലേക്ക് പോയി… ഉമ്മയെ കെട്ടിപ്പിടിച് കരയുമ്പോൾ ഉമ്മാ ഒന്നുമില്ലെന്ന് പറഞ്ഞു, അവനെ സമാധാനിപ്പിച്ചെങ്കിലും, അവന്റെ കരച്ചിലിന് ഒരു കുറവും ഉണ്ടായില്ല…
അവസാനം സിസ്റ്റർ വന്നു പുറത്ത് പോകാൻ പറഞ്ഞപ്പോൾ മനസ്സില്ല മനസ്സോടെ, പുറത്തേക്ക് ഇറങ്ങുമ്പോൾ കണ്ണുകൾ ചിമ്മി ഒന്നുമില്ലെന്ന് പറഞ്ഞു ഉമ്മാ പുഞ്ചിരിച്ചപ്പോൾ അത് മതിയായിരുന്നു, മനസ്സിലെ കനലിനെ അൽപ്പം ക്ഷമിപ്പിക്കാൻ…. അവൻ ഹോസ്പിറ്റലിൽ നിൽക്കണമെന്ന് വാശി പിടിച്ചപ്പോൾ റീനാന്റിയും കൂടെ നിൽക്കാമെന്ന് പറഞ്ഞു…. ഇവിടെ ഇപ്പൊ വേറെ ആവശ്യമൊന്നുമില്ലല്ലോ, ഉണ്ടെങ്കിൽ വിളിക്കാമെന്ന് പറഞ്ഞു അവരെയും നിർബന്ധിപ്പിച്ചു പറഞ്ഞയച്ചു….
റീനാന്റി, ഓഫീസിലേക്ക് പോകുന്ന വഴി അവനെ സ്കൂളിലേക്ക് ആകാമെന്നും പറഞ്ഞു അവർ പോയി…. സിസ്റ്റേഴ്സ് എന്തിനെങ്കിലും വിളിച്ചാലോ എന്ന് കരുതി, അവിടെയുള്ള ചെയറിൽ തന്നെ ഇരുന്നു… ഇന്നലെ മുതൽ ഒരിറക്ക് വെള്ളം കുടിക്കാത്തതിന്റെ ക്ഷീണം കൊണ്ടാണെന്നു തോന്നുന്നു, കാലുകൾക്കൊക്കെ ബലക്കുറവ്.. ക്യാന്റീനിൽ പോയി ചൂട് ചായ കുടിക്കാന്ന് വിചാരിച്ചു എഴുന്നേറ്റ് നടന്നു…
ചായ കുടിച്ചപ്പോൾ എന്തോ ഒരു എനർജി കിട്ടിയത് പോലെ…. എന്തൊക്കെയോ ചിന്തിച്ചു തിരിച്ചു വരുന്ന വഴിയേ ആരുമായോ കൂട്ടിയിടിച്ചു…. “എവിടെ നോകിയാടോ താനൊക്കെ നടക്കുന്നെ…. “എന്നുള്ള അലർച്ച കേട്ട് തലയുയർത്തി നോക്കിയപ്പോൾ എന്നേക്കാൾ അദ്ഭുതമായിരുന്നു ആ കണ്ണുകളിൽ…. “ന്യൂട്ടൻ… ” അറിയാതെ ചുണ്ടുകൾ ആ പേര് മൊഴിഞ്ഞു…. “ഹൈറാ…. നീയെന്താ ഇവിടെ… ”
“ഞാൻ…. ഞാൻ… ” എന്ത് പറയണമെന്നറിയാതെ വാക്കുകൾ കിട്ടാതെ ഉഴറി.. “എന്താടോ.. ” പുഞ്ചിരിച്ചു കൊണ്ട് ഒന്നൂടെ എന്നിലേക്ക് അടുത്ത് കൊണ്ട് ചോദിച്ചു… അവന്റെ സാമീപ്യത്തിൽ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി…. “ഉമ്മാക്ക് സുഖമില്ല…. ” പറയുമ്പോൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു…. എന്റെ അവസ്ഥ കണ്ടിട്ടാണെന്ന് തോന്നുന്നു എന്റെ കയ്യും പിടിച്ചു നടന്നു അടുത്തുള്ള ചെയറിൽ പോയിരുന്നു….
അവന്റെ കയ്യിലുള്ള ബോട്ടിൽ എനിക്ക് നേരെ നീട്ടി കുടിക്കാൻ പറഞ്ഞു…. പരവേശത്തിൽ അത് വാങ്ങി കാലിയാക്കി…. “ഇനി പറ ഉമ്മാക്ക് എന്താ പറ്റിയെ…. ” സൗമ്യമായുള്ള അവന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല… “ഉമ്മാക്ക് പണിക് പോയേടത്തു നിന്ന് വയ്യാണ്ടായി കൊണ്ടു വന്നതാ… മൈനർ അറ്റാക്ക് ആണെന്ന ഡോക്ടർ പറഞ്ഞെ…. ” ഇതും പറഞ്ഞു ഞാൻ തേങ്ങി കരഞ്ഞു….
പെട്ടെന്ന് കേട്ടതിന്റെ ഞെട്ടൽ അവന്റെ മുഖത്തുമുണ്ട്…. “ആരാ കൂടെ ഉള്ളെ…. ” “ആരുമില്ല…. ” “ഡി കരയാതെ….അല്ലെങ്കിലേ കരഞ്ഞിട്ട് കണ്ണും മുഖവുമൊക്കെ തക്കാളി പോലെ ചുവന്നു ചീർത്തിട്ടുണ്ട്…. ഒരു സൂചി എടുത്തു കുത്തിയാൽ ഇപ്പൊ പൊട്ടും…. വാ എഴുന്നേൽക്ക്…. ” അവനെ കൂർപ്പിച്ചൊരു നൊട്ടം നോക്കി എഴുന്നേൽക്കാതെ അവിടെ തന്നെ ഇരുന്ന എന്റെ കൈകളിൽ വീണ്ടുമവന്റെ പിടി വീണു….
“എന്റെയൊരു ഫ്രണ്ടിനെ കാണാൻ വന്നതാ… വന്നത് ഏതായാലും നന്നായി നിന്നെ കാണാൻ പറ്റിയല്ലോ…. നീ എന്തേലും കഴിച്ചാ…. ഞാൻ ഒന്നും കഴിക്കാതെയാ വന്നേ…. നല്ല വിശപ്പ്….നീ വാ നമുക്ക് എന്തേലും കഴിക്കാം…. ” “എനിക്ക് വേണ്ട…. നിനക്ക് വിശപ്പുണ്ടെങ്കിൽ നീ പോയി കഴിച്ചോ…. ” വയറിൽ നിന്ന് കാളുന്നുണ്ടെങ്കിലും അവന്റെ സാമീപ്യത്തിൽ മനസ്സിനെ പിടിച്ചു നിർത്താൻ പറ്റില്ലെന്ന നല്ല ബോധ്യമുള്ളതുകൊണ്ട് അവന്റെ കൈകളിലെ പിടി അയച്ചു കൊണ്ട് മുന്നോട്ട് നടന്നു…
“ഹൈറാ.. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ… ” ഹോസ്പിറ്റലാണെന്ന് നല്ല ഓർമയുള്ളത് കൊണ്ട് നല്ല അനുസരണയുള്ള കുട്ടിയെ പോലെ അവന്റെ കൂടെ നടന്നു… ക്യാന്റീനിൽ പോയിരുന്നു ഫുഡ് കഴിക്കുമ്പോഴു അവന്റെ നൊട്ടം മുഴുവൻ എന്നിലായിരുന്നു….പേരിനെന്ന പോലുള്ള അവന്റെ കഴിപ്പ് കണ്ടപ്പോയെ മനസ്സിലായി, അവനിക്ക് വിശക്കുന്നെന്ന് പറഞ്ഞത് എന്നെ കഴിപ്പിക്കാനുള്ള അടവാണെന്ന്….
എന്തിനാ ഐനു നീ ഇങ്ങനെ എന്നെ സ്നേഹിക്കുന്നെ…മറക്കാൻ ശ്രമിക്കും തോറും വീണ്ടും വീണ്ടും ഹൃദയത്തിൽ നീയും നിന്റെ സ്നേഹവും ആയത്തിൽ പതിക്കുകയാണല്ലോ….ആർത്തട്ടഹസിക്കുന്ന തിരമാലകളാകും ജീവിത ചൂഴികളിൽ വീണുലയുന്നവളാ ഈ ഹൈറ…. വേണ്ടാ….നീയും ഞാനും ഒരിക്കലും ഒരുമിക്കേണ്ടവരല്ല…എന്നേക്കാൾ നല്ലൊരു പെണ്ണിനെ നിനക്ക് കിട്ടും…
.മനസ്സേ, വെറുതെ ഓരോന്നു ആഗ്രഹിച്ചിട്ട്, അവസാനം കിട്ടാതായാൽ ആ നോവിൽ നീ സ്വയം വെന്തുരുകേണ്ടി വരും….നീയും നിന്റെ പ്രണയവും ഹൃദയം പൂവാടിയിൽ ഞാൻ താഴിട്ട് പൂട്ടുകയാ, ആരുമറിയാതിരിക്കാൻ…ഈ ഞാൻ പോലും… “അതേയ് തമ്പുരാട്ടിയുടെ ഗഹനമായ ചിന്ത കഴിഞ്ഞെങ്കിൽ പോകാമായിരുന്നു…”
മുഖത്തിന് നേരെ വിരൽ നൊടിച്ചു കൊണ്ട് അവൻ പറയുന്നത് കേട്ടപ്പോഴാണ് ചിന്തകളിൽ നിന്നും ഉയർന്നത്…. ഐ സി യൂവിന്റെ മുന്നിലുള്ള ചെയറിൽ ഞാൻ ഇരിക്കുമ്പോയേക്കും തൊട്ടടുത്തു ന്യൂട്ടനും വന്നിരുന്നു…. “താങ്സ്…” “ഓഹ് വരവ് വെച്ചു…” പിന്നീടുള്ള കുറച്ചു നിമിഷങ്ങളുടെ മൗനം ഞാൻ തന്നെ ഭേധിച്ചു… “കോളേജിൽ പോകേണ്ടേ….”
“എന്റെ ഹൃദയം ഇവിടെ ഇങ്ങനെ തനിച്ചിരിക്കുമ്പോൾ അവിടെ പോയിട്ടെന്താ കാര്യം.. ആഴ്ചയിൽ ഒരിക്കൽ മാത്രം കോളേജ് കണ്ടിരുന്ന ഞാൻ, ഡെയിലി പോകാൻ തുടങ്ങിയത് നിന്നെ കണ്ടതും മുതലാ…എവിടെ ആയാലും നിന്നെ കാണണമെന്നേ ഉള്ളൂ…പിന്നെ നിന്നെ തനിച്ചാക്കി ഞാൻ എങ്ങോട്ടും പോകുന്നില്ല…”
മറുപടി കേട്ട് ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി…ഓരോ നിമിഷം കഴിയും തോറും ഞാൻ അവനിക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് അവൻ പറയാതെ പറയുകയാണ്…. ഉറക്ക ക്ഷീണം കൊണ്ട് എപ്പോയോ കണ്ണുകൾ അടച്ചു… സിസ്റ്ററുടെ ശബ്ദം കെട്ടാണ് കണ്ണുകൾ തുറന്നത്….പെട്ടെന്നാണ് ന്യൂട്ടന്റെ ചുമലിലാണ് ഞാൻ തലചായ്ച്ചു കിടന്നതെന്ന ബോധം വന്നപ്പോൾ പിടച്ചിലൂടെ ചാടി എഴുന്നേറ്റു….
അവൻ ആണെങ്കിൽ കള്ള ചിരിയാൽ എന്നെ തന്നെ നോക്കുന്നുണ്ട്…. സമയം ഉച്ചയോട് അടുത്തെന്ന് വാച്ചു നോക്കിയപ്പോഴാണ് അറിഞ്ഞത്…. “റസിയാക് b+ve ബ്ലഡ് വേണം….” സിസ്റ്റർ അതും പറഞ്ഞു തിരിഞ്ഞു നടന്നു “സിസ്റ്റർ… എന്റെ b+ve ആണ്… ” ന്യൂട്ടന്റെ മറുപടി കേട്ട് ഒരുവേള അവനിൽ തന്നെ ദൃഷ്ടി പതിഞ്ഞു…സിസ്റ്ററുടെ പിറകെ ബ്ലഡ് എടുക്കാൻ പോകുന്ന ന്യൂട്ടനെ കണ്ണിമ വെട്ടാതെ നോക്കി നിന്നു… ബ്ലഡ് കൊടുത്തു കയ്യിൽ പഞ്ഞികൊണ്ട് തടവുന്ന ന്യൂട്ടനെ കണ്ടപ്പോൾ അറിയാതെ ഒരു നോവുണർന്നു…
പിന്നീടുള്ള ഓരോ നിമിഷവും എന്റെ നിഴലായി കൂടെ തന്നെ ഉണ്ടായിരുന്നു….ആ ഓരോ നിമിഷങ്ങളിലും പറയാതെ അറിയുകയായിരുന്നു അവനെ… രാത്രി വീട്ടിലേക്ക് പോകാൻ നിർബന്ധിച്ചെങ്കിലും അവന്റെ വാശിക് മുന്നിൽ അടിയറവു പറഞ്ഞു…. അവന്റെ ചുമലിൽ തലചായ്ച്ചു ഉറങ്ങുമ്പോൾ ലോകത്ത് എവിടെയും കിട്ടാത്ത സുരക്ഷിതത്വം അനുഭവിക്കുകയായിരുന്നു ഞാൻ…. എന്നിട്ടും എന്തെ എന്റെ ഹൃദയമിത്ര കടുത്തു പോയെ….അറിയാതെ ഒഴുകുന്ന കണ്ണുനീർ അവന്റെ ഷർട്ടിനെ നാണിക്കുമെന്ന് ഓർത്തപ്പോൾ പിടിച്ചു നിർത്തി……..തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…