Kerala
ആശമാരെ ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; സർക്കാർ ചർച്ച നടത്തുന്നത് ഇത് മൂന്നാം തവണ

സമരം തുടരുന്ന ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. നാളെ വൈകിട്ട് മൂന്ന് മണിക്ക് എൻഎച്ച്എം ഓഫീസിൽ വെച്ചാണ് ചർച്ച. മുഴുവൻ സംഘടനകളുമായും ആരോഗ്യമന്ത്രി ചർച്ച നടത്തും.
സമരക്കാർക്കൊപ്പം തൊഴിലാളി സംഘടനകളായ സിഐടിയു, ഐഎൻടിയുസി നേതാക്കളെയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് സംസ്ഥാന സർക്കാർ ആശ വർക്കർമാരുമായി ചർച്ച നടത്തുന്നത്. ആശവർക്കർമാരുടെ സമരം ഇന്ന് 52ാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. നിരാഹാര സമരം 13ാം ദിവസത്തിലേക്കും കടന്നു.
ഓണറേറിയം വർധിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാനം നിലപാട് വ്യക്തമാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. അതിനിടെ ആശ സമരത്തിന് പിന്തുണ അറിയിക്കാനായി ഐഎൻടിയുസി നേതാക്കൾ നാളെ സമര പന്തലിൽ എത്തും.