Kerala

പട്ടത്താനം സന്തോഷ് വധക്കേസ്; രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ

പട്ടത്താനം സന്തോഷ് വധക്കേസിൽ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. വടക്കേവിള പട്ടത്താനം സ്വദേശി സജീവിനെയാണ് കോടതി ശിക്ഷിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും കൊല്ലം ഫോർത്ത് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.

ആർഎസ്എസ് നേതാവായിരുന്ന സന്തോഷ് 1997 നവംബർ 24നാണ് കൊല്ലപ്പെട്ടത്. 28 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. ഡിവൈഎഫ്‌ഐ നേതാവായിരുന്ന സുനിൽ കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു സന്തോഷ്.

സുനിൽ കുമാറിനെ കൊലപ്പെടുത്തിയതിലുള്ള വൈരാഗ്യമാണ് സന്തോഷിനെ കൊലപ്പെടുത്താൻ കാരണം. കേസിലെ മറ്റ് പ്രതികളെ കോടതി മുമ്പ് ശിക്ഷിച്ചിരുന്നു. ഇരവിപുരം എംഎൽഎ ആയ എം നൗഷാദിനെ കേസിൽ പ്രതി ചേർത്ത ഉത്തരവ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Related Articles

Back to top button
error: Content is protected !!