അപ്രതീക്ഷിതമായി ലഭിച്ച ലോട്ടറിയല്ല; അടിക്കാന്‍ വേണ്ടി തന്നെയാണ് ഈ ലോട്ടറി എടുത്തത്; പൂജാ ബംബര്‍ വിജയിയുടെ വാക്കുകള്‍
സമ്മാനം കിട്ടണമെന്ന് ഉറപ്പിച്ചാണ് ദൂരെ വന്ന് ലോട്ടറി എടുത്തത്

പൂജാ ബംബറിന്റെ 12 കോടി രൂപ ലഭിച്ച കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന് ഇത് അപ്രതീക്ഷിതമായി ലഭിച്ചതൊന്നുമല്ല. സമ്മാനം കിട്ടണമെന്ന ഉറച്ച ബോധ്യത്തില്‍ കണക്കുകൂട്ടി തന്ത്രപൂര്‍വം കരുനാഗപ്പള്ളിയില്‍ നിന്ന് കൊല്ലത്തെത്തി ലോട്ടറിയെടുത്തതാണ് ദിനേശ്. ആഗ്രഹിച്ചത് പോലെ തന്നെ അത് അടിച്ചു.
2019ല്‍ തൊട്ടടുത്ത നമ്പറിന് 12 കോടിയുടെ ബംബര്‍ നഷ്ടമായ ദിനേശ് തന്റെ ദുര്‍വിധിയോട് പോരാടി അതേ 12 കോടി തിരിച്ചുപിടിച്ചു.
കൊല്ലത്തെ ജയകുമാര്‍ ലോട്ടറി സെന്ററില്‍ നിന്നാണ് ദിനേശ് കുമാര്‍ ലോട്ടറി എടുത്തത്. ലോട്ടറി സബ് ഏജന്റാണ് ഇദ്ദേഹം. ഫലം പുറത്തു വന്നതോടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിക്കായുള്ള തിരച്ചിലിലായിരുന്നു. ഇന്നാണ് തനിക്കാണ് ലോട്ടറി അടിച്ചതെന്ന് ദിനേശ് വെളിപ്പെടുത്തിയത്. കൊല്ലത്ത് കുടുംബസമ്മേതം എത്തിയ ദിനേശിനെ പൊന്നാടയും കിരീടവും അണിയിച്ചാണ് ജനങ്ങള്‍ സ്വീകരിച്ചത. പൂജാ ബംബറിന്റെ ഒന്നാം സമ്മാനം ലഭിച്ചത് ദിനശ് കുമാര്‍ എടുത്ത JC 325526 എന്ന നമ്പര്‍ ടിക്കറ്റിനായിരുന്നു. JA 378749, JB 939547, JC 616613, JD 211004, JE 584418, എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകളാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അര്‍ഹമായത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പരമ്പരയിലെ ടിക്കറ്റുകള്‍ക്കാണ് ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപയാണ്. അഞ്ച് പരമ്പരകള്‍ക്കും രണ്ട് ലക്ഷം വീതമാണ് ലഭിക്കുക. നാലാം സമ്മാനമായ മൂന്ന് ലക്ഷം അഞ്ച് പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായ രണ്ട് ലക്ഷം രൂപ അഞ്ച് പരമ്പരകള്‍ക്കും ലഭിക്കും.