Technology

പ്രീമിയം ലുക്ക്; തകർപ്പൻ ഡിസ്പ്ലേയും ക്യാമറയും: കളം പിടിയ്ക്കാൻ ഐകൂ 13 ഒരുങ്ങുന്നു

താരതമ്യേന കുറഞ്ഞ വിലയിൽ നല്ല ഫീച്ചറുകളുള്ള ഫോൺ നൽകുന്ന കമ്പനിയാണ് ഐകൂ. ഇതുവരെ ഐകൂ ഇന്ത്യയിൽ മാർക്കറ്റ് പിടിച്ചതും ഇങ്ങനെയാണ്. ഇപ്പോൾ പുതിയ ഒരു മോഡലുമായി ഐകൂ രംഗത്തുവന്നിരിക്കുകയാണ്. ഒരു പ്രീമിയം ഫോണുമായാണ് ഐകൂ ഇനിയെത്തുക എന്നാണ് റിപ്പോർട്ടുകൾ.

ഐകൂ 13 ഫോണാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ഫോൺ ചൈനയിൽ റിലീസാവുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഏറെ വൈകാതെ തന്നെ ഇന്ത്യൻ മാർക്കറ്റിലും ഫോൺ എത്തും. വില എപ്പോഴാണെന്നതിനെപ്പറ്റി സൂചനകളില്ലെങ്കിലും മറ്റ് ചില വിവരങ്ങളുണ്ട്.

ക്വാൽകോമിൻ്റെ സ്നാപ്ഡ്രാഗൺ 8 ജെൻ 4 ചിപ്സെറ്റിൽ പ്രവർത്തിക്കുന്ന ആദ്യ സ്മാർട്ട്ഫോണുകളിലൊന്നാവും ഐകൂ 13. ഫ്ലാറ്റ് എഡ്ജുകളും നാല് വശത്തും നേരിയ ബെസൽസുമാവും ഫോണിനുണ്ടാവുക എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫോണിൻ്റെ ഇമേജുകളും പുറത്തുവന്നു

വോളിയം റോക്കറും പവർ ബട്ടണും സ്ക്രീനിൻ്റെ വലതുവശത്താവും. 2കെ റെസല്യൂഷൻ സഹിതമുള്ള ബിഒഇയുടെ നെക്സ്റ്റ് ജനറേഷൻ ക്യു10 ഡിസ്പ്ലേ ആവും ഫോണിൽ. 6.7 ഇഞ്ചിൻ്റെ 2കെ അമോഎൽഇഡി ഡിസ്പ്ലേ ആവും ഇത്.

റിയർ ക്യാമറ സെറ്റപ്പിൽ മൂന്ന് ക്യാമറകളുണ്ടാവും. 50 മെഗാപിക്സൽ ആവും പ്രൈമറി ക്യാമറ. അൾട്രാ വൈഡ്, ടെലിഫോട്ടോ ക്യാമറകളും റിയർ ക്യാമറ സെറ്റപ്പിലുണ്ടാവും. 32 മെഗാപിക്സലാവും സെൽഫി ക്യാമറ. 100 വാട്ട് ഫാസ്റ്റ് ചാർജിംഗ് ഉൾപ്പെടെ 6150 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ടാവും

Related Articles

Back to top button