National

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ജപ്പാനിലേക്ക്; പിന്നാലെ ചൈനയും സന്ദർശിക്കും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തും. തീരുവയെ ചൊല്ലി ഇന്ത്യ-അമേരിക്ക ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് മോദിയുടെ ജപ്പാൻ യാത്ര. ജപ്പാനിൽ നടത്തുന്ന ചർച്ചകളിൽ വ്യാപാര രംഗത്തെ സഹകരണവും ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്ന വിഷയവും ചർച്ചയാകും

ജപ്പാന് പിന്നാലെ മോദി ചൈനയിലെത്തും. ആഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിലാണ് മോദിയുടെ ചൈനാ സന്ദർശനം. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് മോദി ചൈനയിലെത്തുന്നത്. സെപ്റ്റംബർ ഒന്നിന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായും മോദി ചർച്ച നടത്തും

ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായാണ് മോദി ചൈനയിലെത്തുന്നത്. അമേരിക്കയുമായുള്ള താരിഫ് തർക്കം തീർക്കാൻ ഇന്ത്യ ചർച്ചയൊന്നും നിശ്ചയിച്ചിട്ടില്ല. ബ്രിക്‌സ് രാജ്യങ്ങൾ ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന ആലോചന ഇന്ത്യക്കും റഷ്യക്കും ചൈനക്കുമിടയിൽ നടക്കും

Related Articles

Back to top button
error: Content is protected !!