Gulf

ഗാസക്കും ലബനോണും എതിരായ യുദ്ധം ഇസ്രായേല്‍ അവസാനിപ്പിക്കണമെന്ന് സല്‍മാന്‍ രാജകുമാരന്‍

റിയാദ്: ഗാസക്കും ലബനോണും എതിരായ യുദ്ധം എത്രയും പെട്ടെന്ന് ഇസ്രായേല്‍ അവസാനിപ്പിക്കണമെന്ന് സഊദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടു. ഇറാന്റെ പരമാധികാരം ഇസ്രായേല്‍ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. അറബ് ലീഗിന്റെയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്റെയും സംയുക്ത ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു സല്‍മാന്‍ രാജകുമാരന്‍. ഫലസ്തീനിലും ലബനോണിലും ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലകളെ സഊദി അപലപിച്ചു.

https://www.aljazeera.com/news/2024/11/11/israeli-wars-in-gaza-lebanon-on-arab-islamic-summit-agenda-in-saudi-arabia

അധിനിവേശങ്ങളില്‍നിന്നും ഇസ്രായേല്‍ വിട്ടുനില്‍ക്കണം. ലോക രാജ്യങ്ങള്‍ ഫലസ്തീന്‍ എന്ന രാജ്യത്തെ അംഗീകരിക്കണമെന്നും സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബ്ദുല്‍ ഗെയ്തും ഇസ്രായേലിന്റെ സൈനിക നടപടികളെ അപലപിച്ചു.

Related Articles

Back to top button
error: Content is protected !!