National

പ്രിയങ്കക്ക് ബാഗുകൾ വലിയ ഇഷ്ടമാണ്; 1984 എന്നെഴുതിയ ബാഗ് സമ്മാനിച്ച് ബിജെപി എംപി

കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിക്ക് 1984 എന്നെഴുതിയ ബാഗ് സമ്മാനിച്ച് ബിജെപി എംപി അപരാജിത സാരംഗി. ചുവന്ന നിറത്തിൽ എഴുതിയ സഖ്യകളിൽ നിന്ന് രക്തമിറ്റ് വീഴുന്നതുപോലെയാണ് 1984 എഴുതിയിരിക്കുന്നത്. 1984ലെ സിഖ് കൂട്ടക്കൊലയെ ഓർമിപ്പിച്ച് കൊണ്ടാണ് പ്രിയങ്കക്ക് ബാഗ് നൽകി ബിജെപി എംപി പ്രതിഷേധിച്ചത്

വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസ് എന്തൊക്കെ ചെയ്‌തെന്ന് പുതുതലമുറ ഓർക്കാൻ വേണ്ടിയാണ് താൻ ബാഗ് സമ്മാനിച്ചതെന്ന് അപരാജിത പറഞ്ഞു. ബഹുമാനപ്പെട്ട എംപിക്ക് ബാഗുകൾ വളരെ ഇഷ്ടമാണ്. അതുകൊണ്ട് ഞാനും ഒന്ന് സമ്മാനിച്ചു. സ്വീകരിക്കാൻ ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നീട് അവർ അത് കൈപ്പറ്റിയെന്നും അപരാജിത പറഞ്ഞു

നേരത്തെ പാർലമെന്റിൽ പലസ്തീൻ ഐക്യദാർഢ്യ ബാഗുമായി പ്രിയങ്ക വന്നിരുന്നു. തൊട്ടടുത്ത ദിവസം ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള ബാഗുമായാണ് പ്രിയങ്ക വന്നത്. ഇതോടെയാണ് ബിജെപി എംപി 1984 എന്നെഴുതിയ ബാഗും സമ്മാനിച്ചത്‌

Related Articles

Back to top button
error: Content is protected !!