ഡല്‍ഹി: ദളിത് നേതാവിന്റെ മാല അണിയാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിസമ്മതിച്ചെന്ന ആരോപണവുമായി ബി ജെ പി. രാജസ്ഥാനില്‍ നടന്ന ഒരു ചടങ്ങിനിടെ ദളിത് നേതാവില്‍ നിന്ന് മാല സ്വീകരിച്ചില്ലെന്ന് ആരോപിച്ച് ബി ജെ പിയുടെ ഐ ടി സെല്‍ മേധാവിയാണ് രംഗത്തെത്തിയത്. മാല സ്വീകരിക്കാന്‍ വിസമ്മതിക്കുന്നുവെന്ന് തോന്നുംവിധമുള്ള വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട് ബി ജെ പിക്കാര്‍. ദളിത് നേതൃത്വങ്ങളെയും അണികളെയും നിരന്തരമായി അവഗണി്ക്കുന്ന പാര്‍ട്ടിയാണ് ബി ജെപിയെന്ന ആക്ഷേപം നിലനില്‍ക്കെയാണ് പുതിയ വിവാദവുമായി പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം രംഗത്തെത്തുന്നത്.
വീഡിയോ പോസ്റ്റ് ചെയ്ത് രാഹുല്‍ ഗാന്ധിക്കെതിരെ ജാതീയത ആരോപിക്കുകയാണ് ബി ജെ പി. ഗാന്ധി കുടുംബം സമുദായത്തെ വോട്ട് ബാങ്കായി ചൂഷണം ചെയ്യുക മാത്രമാണെന്ന ആരോപണമാണ് ബിജെപി നേതൃത്വം ഉന്നയിക്കുന്നത്. രാജസ്ഥാനിലെ ദളിത് നേതാവ് ഭജന്‍ലാല്‍ ജാതവിന്റെ കൈയില്‍ നിന്ന് മാല അണിയാന്‍ കോണ്‍ഗ്രസ് നേതാവ് വിസമ്മതിച്ചതായി ബി ജെ പി ഐടി സെല്‍ മേധാവി അമിത് മാളവ്യ എക്സില്‍ ആരോപിച്ചിരുന്നു. വീഡിയോ ദൃശ്യമടക്കമായിരുന്നു ആരോപണം.
രാഹുല്‍ ഗാന്ധി എംഎല്‍എ അശോക് ഗെലോട്ടില്‍ നിന്ന് മാല സ്വീകരിക്കുന്നതും മറ്റ് നേതാക്കളില്‍ നിന്ന് പൂക്കളും സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു, എന്നാല്‍ ജാതവില്‍ നിന്ന് മറ്റൊരു മാല ധരിക്കുന്നതിനെ എതിര്‍ത്തെന്ന് തോന്നുന്ന വീഡിയോയാണ് ബിജെപി പുറത്തുവിട്ടത്.
രാജസ്ഥാനില്‍ നിന്നുള്ള ദളിത് നേതാവായ ഭജന്‍ലാല്‍ ജാതവിന്റെയും സ്വന്തം പാര്‍ട്ടിയുടെയും കൈകളില്‍ നിന്ന് മാല അണിയുന്നതില്‍ രാഹുല്‍ ഗാന്ധി എന്തിനാണ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്? കോണ്‍ഗ്രസും ഗാന്ധി കുടുംബവും ദലിത് സമുദായത്തെ രാഷ്ട്രീയമായി അവഗണിക്കുകയും വോട്ടായി ചൂഷണം ചെയ്യുകയും ചെയ്യുകയല്ലാതെ അവര്‍ക്ക് ഒന്നും നല്‍കിയിട്ടില്ല. ബാങ്ക്,” മാളവ്യ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.