Gulf

കുവൈത്തില്‍ മയക്കുമരുന്ന് കേന്ദ്രത്തില്‍ റെയിഡ്, വെടിവെയ്പ്പ്

കുവൈത്ത് സിറ്റി: കുവൈത്തിലെ മയക്കുമരുന്നു കേന്ദ്രത്തില്‍ റെയിഡിനെത്തിയ ഉദ്യോസ്ഥര്‍ക്കെതിരേ വെടിവെയ്പ്പ്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് മയക്കുമരുന്ന് സംഘം തുരുതുരെ വെടിയുതിര്‍ത്തത്. ജഹ്റ ഗവര്‍ണറേറ്റിലെ ഫാമിലായിരുന്നു ഉദ്യോഗസ്ഥര്‍ മയക്കുമരുന്ന് വ്യാപാരം നടക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് റെയിഡിനെത്തിയത്.

അക്രമികളെ പ്രതിരോധിക്കാന്‍ തിരിച്ചു വെടിവച്ച പോലിസ് സംഘം മയക്കുമരുന്ന് മാഫിയയിലെ കണ്ണികളെന്ന് സംശയിക്കുന്ന 2 പേരെ അറസ്റ്റ് ചെയ്തു. സംഘത്തിലെ മറ്റു 2 പേര്‍ വെടിവെയ്പ്പിനിടെ രക്ഷപ്പെട്ടതായും കുറ്റവാളികളെ പിടികൂടാന്‍ തെരച്ചില്‍ തുടരുകയാണെന്നും കുവൈത്ത് പോലിസ് വ്യക്തമാക്കി.

പൊലിസ് കസ്റ്റഡിയില്‍ എടുത്ത യുവാക്കളില്‍ ഒരാളുടെ പിതാവ് മകനെ തട്ടിയെടുത്തതായി ആരോപിച്ച് ആഭ്യന്തര ഓപ്പറേഷന്‍ മന്ത്രാലയത്തിന് പരാതി നല്‍കിയെങ്കിലും മകനെ ആരും തട്ടിക്കൊണ്ടണ് ടുപോയതല്ലെന്നും മയക്കുമരുന്നു വില്‍പ്പനയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലാണെണ്ടന്നും അധികൃതര്‍ വിശദീകരിച്ചു.

രാജ്യത്ത് മയക്കു മരുന്ന് മാഫിയ എത്രമാത്രം ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടന്ന വെടിവയ്പ്പെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button