Kerala
രാജീവ് ചന്ദ്രശേഖർ തൊട്ടതെല്ലാം പൊന്നാക്കിയ ആൾ; പ്രശംസിച്ച് വെള്ളാപ്പള്ളി നടേശൻ

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ പ്രശംസിച്ച് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയം അമ്മാനമാടുമെന്നും ആരോടും കുശുമ്പില്ലാത്ത മാന്യനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കിയ ആളാണ് രാജീവ് ചന്ദ്രശേഖരനെന്നും വെള്ളാപ്പള്ളി പറഞ്ഞു
അതേസമയം, രാജീവ് ചന്ദ്രശേഖർ കൊടുംവിഷം തന്നെയാണെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തീവ്ര വർഗീയ നിലപാട് സ്വീകരിക്കുന്ന നേതാവാണ് രാജീവ്. ചേരിതിരിവിന് സംസ്ഥാനത്ത് കളമൊരുക്കാൻ വേണ്ടിയാണ് രാജീവിന്റെ നിയമനമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ഇന്ന് ചുമതലയേറ്റു. സംസ്ഥാന തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ നേതാവ് പ്രഹ്ലാദ് ജോഷിയാണ് രാജീവിനെ സംസ്ഥാന പ്രസിഡന്റ് ആയി തെരഞ്ഞെടുത്ത വിവരം ഔദ്യോഗികമായി അറിയിച്ചത്.