Gulf

3,000 അടി ഉയരത്തില്‍ കുടുങ്ങിപ്പോയ രണ്ട് വിനോദസഞ്ചാരികളെ റാസല്‍ഖൈമ പൊലിസ് രക്ഷപ്പെടുത്തി

റാസല്‍ഖൈമ: മലകയറ്റത്തിനിടെ ക്ഷീണം അനുഭവപ്പെട്ട് പര്‍വതമുകളില്‍ കുടുങ്ങിപ്പോയ രണ്ടുപേരെ രക്ഷപ്പെടുത്തിയതായി റാസല്‍ഖൈമ പൊലിസ് വ്യക്തമാക്കി. 3,000 അടി ഉയരത്തില്‍ കുടുങ്ങിയ ഒരു സ്ത്രീയെയും പുരുഷനെയുമാണ് രക്ഷിച്ചതെന്ന് പൊലിസിന്റെ എയര്‍വിങ് വെളിപ്പെടുത്തി.

അപകടത്തില്‍പ്പെട്ടതായ വാര്‍ത്ത എത്തിയ ഉടന്‍ ഹെലികോപ്റ്റര്‍ അയക്കുകയായിരുന്നു. ഇവര്‍ക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നല്‍കി ആരോഗ്യത്തോടെ തിരിച്ചേത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. രണ്ട് ഏഷ്യന്‍ വംശജരാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിന്റെ വെളിച്ചത്തില്‍ മല കയറ്റത്തിനായി ഇറങ്ങിത്തിരിക്കുന്നവരും താഴ്‌വരകളില്‍ പോകുന്നവരുമെല്ലാം കടുത്ത ജാഗ്രത പാലിക്കണമെന്ന് പൊലിസ് അഭ്യര്‍ഥിച്ചു.

Related Articles

Back to top button
error: Content is protected !!