ഇന്ത്യയുമായി ചർച്ചക്ക് തയ്യാർ, പക്ഷേ യാചിക്കാനില്ല; പാക്കിസ്ഥാൻ ശക്തി തെളിയിച്ചതാണെന്ന് പാക് വിദേശകാര്യ മന്ത്രി

കാശ്മീർ അടക്കമുള്ള എല്ലാ പ്രശ്‌നങ്ങളിലും ഇന്ത്യയുമായി സംയുക്ത ചർച്ചക്ക് തയ്യാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഇസഹാക്ക് ധർ. എന്നാൽ ഇക്കാര്യത്തിൽ യാചിക്കാനില്ല. ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായാൽ പാക്കിസ്ഥാൻ ശക്തമായ തിരിച്ചടി നൽകുമെന്നും ഉപപ്രധാനമന്ത്രി കൂടിയായ ധർ പറഞ്ഞു
ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും വിധത്തിലുള്ള ആക്രമണമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകും. ഇന്ത്യയുമായുള്ള സംഘർഷത്തിൽ ആകാശത്തിലും കരയിലും പാക് സൈന്യം ശക്തി തെളിയിച്ചതാണ്. നയതന്ത്ര ഇടപെടലുകളിലൂടെ പാക്കിസ്ഥാന്റെ ആഖ്യാനം ലോകരാജ്യങ്ങൾ സ്വീകരിച്ചതാണെന്നും ധർ അവകാശപ്പെട്ടു
എന്നാൽ പാക് അധിനിവേശ കാശ്മീർ തിരികെ നൽകൽ, ഭീകരവാദം എന്നീ വിഷയങ്ങളിൽ മാത്രമേ പാക്കിസ്ഥാനുമായി ചർച്ചക്കുള്ളൂ എന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. 2003ൽ ഇന്ത്യയും പാക്കിസ്ഥാനും സംയുക്ത ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. എന്നാൽ 2008ലെ മുംബൈ ഭീകരാക്രമണത്തോടെ ചർച്ചകൾ മുടങ്ങി