Kerala

ഇതൊക്കെ പെയ്ഡാ…ഷാഫിയെ ട്രോളി പി കെ ഫിറോസ്

തമാശ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍

പാലക്കാട് ഗംഭീര വിജയം നേടിയ രാഹുല്‍ മാങ്കൂട്ടത്തില്‍ അമ്മയോടൊപ്പം മാധ്യമ പ്രവര്‍ത്തകരെ കാണുന്നതിനിടെ ഷാഫിയെ ട്രോളി മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ഷാഫിയുടെ പിന്‍ഗാമിയായി പാലക്കാട്ടെ എം എല്‍ എ സ്ഥാനവും അതിന് മുമ്പ് യൂത്ത് കോണ്‍ഗ്രസ് സ്ഥാനവും ഏറ്റെടുക്കുമ്പോള്‍ വലിയ പേടിയുണ്ടെന്നും ഷാഫിയെ പോലുള്ള ഒരു ജനകീയ നേതാവിന്റെ പിന്‍ഗാമിയാകുമ്പോള്‍ കരുത്തുണ്ടെന്നുമെല്ലാം പറയുന്നതിനിടെയായിരുന്നു പിന്നണിയില്‍ നിന്ന് പി കെ ഫിറോസിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും ഇടപെടല്‍. ഇങ്ങനെ പറയാന്‍ രാഹുലിന് കുറെ കാശ് ശാഫി നല്‍കിയിട്ടുണ്ടെന്നും ഈ കമന്റെല്ലാം പെയ്ഡാണെന്നും പി കെ ഫിറോസ് പറഞ്ഞു. ഇതോടെ സദസ്സ് മുഴുവനും പൊട്ടിച്ചിരിച്ചു.

ഭൂരിപക്ഷം ആഗ്രഹിച്ചത് കൊണ്ട് വലിയ സന്തോഷമുണ്ടായെന്നും മാധ്യമ വാര്‍ത്തകള്‍ക്കിടയിലും ജനങ്ങളുടെ വിധിയെഴുത്തില്‍ വിശ്വാസമുണ്ടായിരുന്നുവെന്നും ഷാഫി വ്യക്തമാക്കി. കോണ്‍ഗ്രസിനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും പരിഹസിച്ച മാധ്യമങ്ങളെയും ഷാഫി വിമര്‍ശിച്ചു.

രാഹുലിന്റെ വിജയത്തിനായി പാലക്കാട്ടെ നഗര ഗ്രാമങ്ങള്‍ വ്യത്യാസമില്ലാതെ കൂടെ നിന്നയാളാണ് ഷാഫി. ഷാഫിക്കൊപ്പം ഫിറോസും
നിരന്തരം ഗോദയിലിറങ്ങിയിരുന്നു. രാഹുലിന് നേരെയുള്ള വ്യക്തിഹത്യക്ക് മാധ്യമങ്ങള്‍ കൂട്ടുനിന്നെന്നും ഷാഫി വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!