World
ഇന്ത്യൻ ആക്രമണത്തിൽ റൺവേ തകർന്നു; പാക്കിസ്ഥാനിലെ റഹിം യാർ ഖാൻ വ്യോമത്താവളം ഉടൻ സജ്ജമാകില്ല

ഇന്ത്യൻ വ്യോമാക്രമണത്തിൽ തകർന്ന പാക്കിസ്ഥാനിലെ റഹിം യാർ ഖാൻ വ്യോമത്താവളം ഉടൻ തുറന്നുകൊടുക്കില്ല. വ്യോമത്താവളത്തിലെ റൺവേ അടച്ചിടൽ ജൂൺ 6 വരെ നീട്ടി. ഇന്ത്യൻ ആക്രമണത്തിൽ റൺവേ തകർന്നിരുന്നു.
ഇന്ത്യൻ സേന പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ വ്യോമത്താവളത്തിന്റെ റൺവേയുടെ മധ്യത്തിൽ ആഴമേറിയ ഗർത്തങ്ങൾ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമത്താവളം ജൂൺ 6 വരെ അടച്ചിട്ടതായി പാക് അധികൃതർ വ്യക്തമാക്കിയത്.
റഹിം യാർ ഖാൻ വ്യോമത്താവളത്തിലെ ഏക റൺവേയാണ് ഇന്ത്യൻ വ്യോമാക്രമണത്തിൽ തകർന്നത്. പാക് പഞ്ചാബ് പ്രവിശ്യയുടെ തെക്കുഭാഗത്ത് രാജസ്ഥാൻ അതിർത്തിക്ക് സമീപമാണ് റഹീം യാർ ഖാൻ വ്യോമത്താവളം.