World
യുക്രൈൻ ഡ്രോൺ ആക്രമണത്തിൽ റഷ്യൻ ആണവനിലയത്തിന് തീപിടിച്ചു

യുക്രൈൻ നടത്തിയ ഡോണാക്രമണത്തിൽ റഷ്യയിലെ ഏറ്റവും വലിയ ആണവനിലയങ്ങളിലൊന്നായ കുർസ്‌ക് ആണവനിലയത്തിന് തീപിടിച്ചു. നിലയത്തിലെ ഒരു ഓക്‌സിലിയറി ട്രാൻസ്‌ഫോമറിന് കേട് പറ്റുകയും റിയാക്ടറുകളിലൊന്നിന്റെ പ്രവർത്തനശേഷിയിൽ 50 ശതമാനം കുറവുണ്ടാകുകയും ചെയ്തു.
ഉസ്ത് ലൂഗയിലെ നൊവാടെകിന്റെ ഇന്ധന കയറ്റുമതി ടെർമിനലിലും ഞായറാഴ്ച യുക്രൈൻ നടത്തിയ ആക്രമണത്തിൽ തീപിടിച്ചു. ആണവ വികരണ തോത് സാധാരണ നിലയിലാണെന്നും ആർക്കും പരുക്ക് പറ്റിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. 1991 ൽ യുക്രൈൻ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വതന്ത്രമായതിന്റെ വാർഷിക ദിനത്തിലായിരുന്നു ആക്രമണം
റഷ്യയുടെ വിവിധ ഭാഗങ്ങളിലായി ഞായറാഴ്ച 95 യുക്രൈൻ ഡ്രോണുകളെങ്കിലും തടഞ്ഞതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തെക്കൻ റഷ്യൻ നഗരമായ സിസാറനിൽ യുക്രൈൻ ആക്രമണത്തിൽ കുട്ടിക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.