Kerala

ജമാഅത്തെ ഇസ്ലാമിയും പിണറായിയും മുമ്പ് പരസ്യമായി ചർച്ച നടത്തിട്ടുണ്ടെന്ന് സതീശൻ

ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിണറായിയും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ മുമ്പ് പരസ്യ ചർച്ച നടത്തിയിട്ടുണ്ടെന്ന് സതീശൻ ആരോപിച്ചു.

സിപിഎമ്മിന് പിന്തുണ നൽകിയപ്പോൾ വെൽഫെയർ പാർട്ടി മതേതര പാർട്ടി. യുഡിഎഫിന് പിന്തുണ നൽകുമ്പോൾ വർഗീയ പാർട്ടി എന്നതാണ് സിപിഎം നിലപാടെന്നും സതീശൻ വിമർശിച്ചു

മദനയെ വർഗീയവാദി എന്ന് വിളിച്ചവർക്ക് പിഡിപി പിന്തുണയിൽ കുഴപ്പമില്ല. സിപിഎമ്മിന് ഓന്തിനെ പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണ്. വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് ചർച്ച നടത്തിയിട്ടില്ലെന്നും സതീശൻ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!