GulfSaudi Arabia

മക്കയിൽ സൗദി വിദേശകാര്യ മന്ത്രി ഇറാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

 

മക്ക: സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി മക്കയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്തതായി സൗദി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ബ്രസീലിൽ നിന്ന് മടങ്ങുന്ന വഴിയിൽ ഇറാൻ വിദേശകാര്യ മന്ത്രി സൗദി അറേബ്യ സന്ദർശിക്കുമെന്നും മേഖലയിലെ സമാധാനവും സുരക്ഷയും സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും നേരത്തെ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചിരുന്നു.

വർഷങ്ങൾ നീണ്ട സംഘർഷങ്ങൾക്ക് ശേഷം 2023 മാർച്ചിൽ ചൈനയുടെ മധ്യസ്ഥതയിൽ സൗദിയും ഇറാനും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായിരുന്നു. അതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഈ കൂടിക്കാഴ്ച ഗൾഫ് മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള നിർണായക ചുവടുവെപ്പായി കണക്കാക്കപ്പെടുന്നു.

Related Articles

Back to top button
error: Content is protected !!