National
മനുഷ്യരെ കൊന്ന് മുതലകൾക്ക് തീറ്റയായി നൽകും; പരോളിലിറങ്ങി മുങ്ങിയ സീരിയൽ കില്ലർ പിടിയിൽ

മനുഷ്യരെ കൊലപ്പെടുത്തി മുതലകൾക്ക് തീറ്റയായി നൽകി സീരിയൽ കില്ലർ പിടിയിൽ. ഡോക്ടർ ഡെത്ത് എന്ന പേരിൽ പോലീസ് ഫയലുകളിൽ അറിയപ്പെടുന്ന ആയുർവേദ ഡോക്ടറായ 67കാരൻ ദേവേന്ദ്ര ശർമയെയാണ് ഡൽഹി പോലീസ് പിടികൂടിയത്.
ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടയിൽ കഴിഞ്ഞ വർഷം പരോളിലിറങ്ങി മുങ്ങിയ ദേവേന്ദ്ര ശർമ രാജസ്ഥാനിലെ ദൗസയിൽ പുരോഹിതനായി വേഷം മാറി ആശ്രമത്തിൽ കഴിയുകയായിരുന്നു. അമ്പതോളം കൊലപാതക കേസുകളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ
തട്ടിക്കൊണ്ടുപോകൽ, കവർച്ച, അവയവക്കടത്ത് കേസുകളിലും ഇയാൾ പ്രതിയാണ്. ഡൽഹി, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ ഏഴ് കേസുകളിലായി ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഗുഡ്ഗാവിലെ കോടതി ഇയാൾക്ക് വധശിക്ഷയും വിധിച്ചിട്ടുണ്ട്.