ഒളിച്ചോടിയതല്ല, രാഹുലിനെതിരായ ആരോപണങ്ങളിൽ ഇന്ന് പ്രതികരിക്കുമെന്ന് ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ ആദ്യ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. ഇന്ന് വടകരയിൽ മാധ്യമങ്ങളെ കാണുമെന്നും ഒളിച്ചോടിയതല്ലെന്നും ഷാഫി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയിൽ പങ്കെടുക്കാനാണ് ബിഹാറിൽ പോയതെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി
ഇന്ന് രാവിലെയാണ് ഷാഫി പറമ്പിൽ കണ്ണൂരിൽ വിമാനമിറങ്ങിയത്. രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പിൽ ആണെന്ന് വലിയ വിമർശനം ഉയർന്നിരുന്നു. രാഹുലിനെ നേതൃസ്ഥാനത്തേക്കും എംഎൽഎ സ്ഥാനത്തേക്കും എത്തിച്ചത് ഷാഫിയുടെ ഇടപെടലുകളായിരുന്നു. എന്നിട്ടും ഇത്രയും ഗുരുതരമായ ആരോപണമുയർന്നിട്ടും ഷാഫി പറമ്പിൽ പ്രതികരിക്കാത്തതും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു
അതേസമയം യൂത്ത് കോൺഗ്രസിൽ പുതിയ അധ്യക്ഷനെ ചൊല്ലി തർക്കം രൂക്ഷമാകുകയാണ്. ബിനു ചുള്ളിയിലിനെ സംസ്ഥാന പ്രസിഡന്റ് ആക്കാനുള്ള കെസി വേണുഗോപാലിന്റെ നീക്കത്തെ അബിൻ വർക്കി വിഭാഗം ശക്തമായി എതിർക്കുകയാണ്. അതേസമയം അരിത ബാബുവിനെ അധ്യക്ഷയാക്കി നിലവിലെ പ്രതിസന്ധി പരിഹരിക്കണമെന്നാണ് വനിതാ നേതാക്കളുടെ അഭിപ്രായം