Kerala

ഷഹബാസിന്റെ കുടുംബം മുഖ്യമന്ത്രിയെ കാണും; മുതിർന്നവരുടെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെടും

കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയതിൽ മുതിർന്നവരുടെ പങ്കുകൂടി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് കുടുംബം മുഖ്യമന്ത്രിയെ കാണുന്നത്.

മുഖ്യമന്ത്രി ഇന്ന് കോഴിക്കോടെത്തുമ്പോൾ കാണാനാണ് നീക്കം. സംഭവത്തിൽ മുതിർന്നവർക്ക് കൂടി പങ്കുണ്ടെന്ന നിലപാടിലാണ് കുടുംബം. വട്ടോളി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയായിരുന്നു ഷഹബാസ്.

ഫെയർവെൽ പരിപാടിയെ പരിപാടിയെ ചൊല്ലിയുള്ള തർക്കമാണ് വിദ്യാർഥികൾ തമ്മിൽ സംഘർഷത്തിൽ കലാശിച്ചത്. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.

Related Articles

Back to top button
error: Content is protected !!