Kerala
ഷഹബാസിന്റെ കൊലപാതകം: കുറ്റാരോപിതരായ വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. വിദ്യാർഥികൾക്ക് തുടർ പഠനത്തിന് അവസരം ലഭിക്കും
വിദ്യാർഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ചതിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചതെന്ന് കോടതി ചോദിച്ചിരുന്നു.
നേരത്തെ ബാലവാകാശ കമ്മീഷനും പരീക്ഷാ ഫലം പുറത്തുവിടാൻ നിർദേശിച്ചിരുന്നു. ഈ വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി കോഴ്‌സുകളിൽ അപേക്ഷിക്കുന്നതിനുള്ള സൗകര്യത്തിനായി അപേക്ഷ സ്വീകരിക്കുന്നത് ബുധനാഴ്ച വൈകിട്ട് അഞ്ച് മണി വരെ നീട്ടി