
ഷാര്‍ജ: ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പതിനാറാമത് ഷാര്‍ജ ബിനാലെ ജൂണ്‍ 15 വരെ വൈവിധ്യമാര്‍ന്ന പരിപാടികളുടെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 140ലേറെ കലാകാരന്മാരാണ് ഷാര്‍ജ ബിനാലെയില്‍ പങ്കാളികളാവുന്നത്.
ടു കാരി എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ബിനാലെ അരങ്ങേറുന്നത്. വ്യത്യസ്തമായ രീതിശാസ്ത്രങ്ങളുടെ കൂട്ടം സ്വത്വം, ചലനം, മാറ്റം, .കൂട്ടായ്മ എന്നിവയെ കുറിച്ചുള്ള സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ ബിനാലെ സന്ദര്‍ശകര്‍ക്ക് അവസരം ഒരുക്കുന്നതായി ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡയറക്ടറുമായ ഹൂര്‍ അല്‍ ഖാസിമി പറഞ്ഞു. ഷാര്‍ജ റോളയിലെ ആര്‍ട്ടി മ്യൂസിയം അല്‍ ഹംരിയ, അല്‍ ദൈദ്, കല്‍ബ അല്‍ മഖാം എന്നിവിടങ്ങളിലാണ് ബിനാലയുടെ ഭാഗമായുള്ള പ്രദര്‍ശനങ്ങള്‍ നടക്കുന്നത്.
ഗ്രാനൈറ്റ് സ്ലാബില്‍ സജ്ജമാക്കിയ ഫലസ്തീന്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി ആന്‍ഡ് ഹ്യൂമന്‍ കൈന്‍ഡ് എന്ന കലാരൂപമാണ് ഏറ്റവും കൂടുതല്‍ ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ബിനാലെ നടക്കുന്ന കെട്ടിടത്തിന് പുറത്തായാണ് ചതുരാകൃതിയിലുള്ള ഗ്രാനൈറ്റ് സ്ലാബില്‍ ഇത്തരമൊരു കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്. ആലിയ സ്വസ്തിക, മേഗന്‍ തമതി – ക്വെനെല്‍, അമല്‍ ഖലഫ്, നടാഷ ഗിന്‍വാല, സൈനപ് ഓസ് എന്നിവരാണ് ബിലാലയുടെ ക്യുറേറ്റര്‍മാര്‍.