
ഷാര്‍ജ: എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതിവിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്ന കമ്പനികള്‍ക്ക് 20 ശതമാനം നികുതി ചുമത്തുമെന്ന് ഷാര്‍ജ അധികൃതര്‍ വ്യക്തമാക്കി. എണ്ണ, ധാതുക്കള്‍ ഇവയുടെ അനുബന്ധ വസ്തുക്കള്‍ എന്നിവയെല്ലാം ഉപയോഗിക്കുകയും അവ പ്രകൃതിയില്‍ നിന്നും കുഴിച്ചെടുക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും ഇത്തരം വസ്തുക്കള്‍ സംസ്കരിച്ചെടുക്കുകയും ഉള്‍പ്പെടെ ചെയ്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയാണ് നികുതിയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ധാതുക്കള്‍ ഉള്‍പ്പെട്ടവ വേര്‍തിരിക്കുകയും ഇവയെ സംസ്കരിക്കുകയും റിഫൈന്‍ ചെയ്യുകയും പ്രോസസ് ചെയ്യുകയും ഒപ്പം ശേഖരിക്കുകയും കടത്തിക്കൊണ്ടു പോവുകയും വില്പന നടത്തുകയും അല്ലെങ്കില്‍ വിതരണം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളെ നോണ്‍ എക്സ്ട്രാക്ടീവ് കമ്പനികള്‍ എന്നാണ് വിളിക്കുക.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇതിനായുള്ള നിയമം പാസാക്കിയിരിക്കുന്നത്. പ്രകൃതി വിഭവങ്ങള്‍ എക്സ്ട്രാക്ട് ചെയ്യുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുത്തുന്ന സ്ഥാപനങ്ങള്‍ക്കും ഇവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നോണ്‍ എക്സ്ട്രാക്റ്റീവ് കമ്പനികള്‍ക്കുമാണ് 20 ശതമാനം കോര്‍പ്പറേറ്റ് ടാക്സ് ചുമത്തുന്നതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.