Gulf

സ്റ്റാന്റ് ഓഫ് ലോയല്‍റ്റി പരേഡില്‍ ശൈഖ് മുഹമ്മദ് പങ്കെടുത്തു

അബുദാബി: ആയിരക്കണക്കിന് സ്വദേശി റിക്രൂട്ടുകളും റിസര്‍വ് ഫോഴ്‌സ് അംഗങ്ങളും പങ്കാളികളായ സ്റ്റാന്റ് ഓഫ് ലോയല്‍റ്റി പരേഡില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനും ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും പങ്കെടുത്തു. അബുദാബിക്കും ദുബൈക്കും ഇടയിലുള്ള അല്‍ സമീഹ് പ്രദേശത്തായിരുന്നു ആവേകരമായ പരേഡ് അരങ്ങേറിയത്.

നേതാക്കള്‍ റിക്രൂട്ടുകളുടെയും സേനാംഗങ്ങളുടെയും പരേഡ് പരിശോധിച്ചു. ആചാരവെടികളോടെയാണ് സേന നേതാക്കളെ എതിരേറ്റത്. മുഖ്യവേദിക്ക് സമീപം ജെറ്റുകളും പട്ടാള വിമാനങ്ങളും വിശിഷ്ട വ്യക്തികളുടെ മുകളിലൂടെ ആദരസൂചകമായി ചീറിപ്പാഞ്ഞു. 2,000 ടാങ്കുകളും നിരവധി സായുധ വാഹനങ്ങള്‍ക്കുമൊപ്പം 23,000 റിക്രൂട്ടുകളാണ് പരേഡില്‍ അണിനിരന്നത്.

Related Articles

Back to top button