രചന: മിത്ര വിന്ദ
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഒ പ്പി ടൈം ഒക്കെ കഴിഞ്ഞിരുന്നു.അതുകൊണ്ട് നകുലൻ അമ്മുവിനെയും ആയിട്ട് നേരെ ക്യാഷ്വാലിറ്റിയിലേക്ക് പോയി.
ഡോക്ടർ അമ്മുവിനെ പരിശോധിച്ചു നോക്കി. ബിപി ചെക്ക് ചെയ്തു. ലാസ്റ്റ് പീരിയഡ്സ് ആയ ഡേറ്റ് എന്നാണെന്ന് അവർ ചോദിച്ചു.
അപ്പോഴേക്കും അമ്മുവിന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു സ്പാർക്ക് ആയിരുന്നു..അവൾ നകുലിനെ ഒന്നു നോക്കി.
അമ്മുവിന് അറിയാമോ ഡേറ്റ്.
ഡോക്ടർ ഒന്നൂടെ തന്റെ ചോദ്യം ആവർത്തിച്ചു
അറിയാൻ ഡോക്ടർ,എനിക്ക് പിരീഡ്സ് ആയത
സെപ്റ്റംബർ 7നു ആയിരുന്നു.
ഹ്മ്മ്… ഓക്കേ… അവർ തന്റെ ഫയലിലേക്ക് അത് നോട്ട് ചെയ്തു.
എല്ലാ മാസവും കൃത്യമായി ഡേറ്റ് ആവാറുള്ളതാണോ അതോ..
അതേ ഡോക്ടർ… പിന്നെ ഇടയ്ക്കെങ്ങാനും ഒന്നോ രണ്ടോ ദിവസം മാറിപ്പോകും..
ഹ്മ്മ്.. Its ഓക്കേ…
നമുക്ക് യു പി ടി കൂടി ഒന്ന് ടെസ്റ്റ് ചെയ്യണം, വിവാഹം കഴിഞ്ഞിട്ട് വൺ ഇയർ ആകുന്നു അല്ലേ..
ഹ്മ്മ്
.. അതേ…
അവൾ തലകുലുക്കി.
ഇതിനു മുന്നേ ഇവിടെ വന്നിട്ടുള്ളതാണ് അല്ലേ.
അവർ അവളുടെ ഫയൽ പിന്നിലേക്ക് മറിച്ചു കൊണ്ട് അവളോട് ചോദിച്ചു.
ഹ്മ്മ്… വന്നിട്ടുണ്ട്, ഡോക്ടർ മൈഥിലിയെ കാണുവാൻ വേണ്ടി.
ഓക്കേ… അന്ന് എന്തെങ്കിലും പ്രത്യേക റീസൺ ഉണ്ടായിരുന്നോ ഇവിടെ പ്രത്യേകിച്ച് മെഡിസിൻ ഒന്നും എഴുതിയിട്ടില്ല അതുകൊണ്ട് ചോദിച്ചതാണ്..?
പ്രഗ്നന്റ് ആവാതെ വന്നപ്പോൾ,വീട്ടിൽ നിന്നും അമ്മയൊക്കെ നിർബന്ധിച്ച്,ഒരു ഡോക്ടറെ പോയി കാണുവാൻ പറഞ്ഞു.അതുകൊണ്ട് ജസ്റ്റ് ഞങ്ങൾ ഒന്നു വന്നതായിരുന്നു.
ഓക്കേ ഓക്കേ…
എന്തായാലും നിങ്ങൾ രണ്ടാളും കൂടി ചെല്ല്. ഗൈനക്കോളജിയിലെ ഓപിയൊക്കെ കഴിഞ്ഞതാണ്, ഇനി മൈഥിലി ഡോക്ടർ നാളെയേ ഉള്ളൂ, പിന്നെ യു പി റ്റി ഒന്ന് നോക്കട്ടെ . എന്നിട്ടാവാം ബാക്കി.
ഇരുവരും സിസ്റ്ററിന്റെ ഒപ്പം ലാബിലേക്ക് പോയി. അമ്മുവിന് ആണെങ്കിൽ വല്ലാത്ത പരവേശം പോലെ, തൊണ്ടയൊക്കെ വറ്റി വരുളുന്നു… അവൾ നകുലിന്റെ മുഖത്തേക്ക് ദയനീയമായി നോക്കി.
എന്താ അമ്മു നിനക്ക് എന്തെങ്കിലും ക്ഷീണം ഉണ്ടോ…?
ഇല്ല നകുലേട്ടാ..എനിക്ക് കുഴപ്പമൊന്നുമില്ല…
പിന്നെന്തു പറ്റി നിന്റെ മുഖമൊക്കെ വല്ലാതെ ഇരിക്കുന്നത്.
ഈ ടെസ്റ്റ് ചെയ്യുമ്പോൾ റിസൾട്ട് എങ്ങനെയാകും എന്ന് ഓർത്താണ്…
അതെന്തിനാണ് നീ ഇപ്പോൾ ഓർക്കാൻ പോകുന്നത്,യൂറിൻ കളക്ട് ചെയ്ത് അവര് നോക്കിക്കോളും, എന്നിട്ട് റിസൾട്ട് പോസിറ്റീവായാലും നെഗറ്റീവ് ആയാലും ഡോക്ടറെ അറിയിച്ചുകൊള്ളും. അതോർത്ത് നീ ഇവിടെ ആധി പിടിക്കാൻ നിൽക്കണ്ട,
അവൻ വഴക്കു പറഞ്ഞതും അമ്മു പിന്നീട് ഒന്നും മിണ്ടിയില്ല. എന്നാലും എന്റെ ഹൃദയത്തിലും പെരുമ്പറം മുഴങ്ങുകയായിരുന്നു.
ഈശ്വരാ,ഞങ്ങൾക്ക് ഒരു കുഞ്ഞുവാവയെ തരണമേ,എന്റെ അമ്മൂന്റെ കണ്ണീര് വീഴുവാൻ നീ ഇടവരുത്തരുതേ, പാവമല്ലേ അവള്…നിനക്കറിയാലോ ശരിക്കും,,,,,
അവൻ ഒരായിരം ആവർത്തി പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
ലാബിൽ ചെന്നിട്ട് യൂറിൻ കൊടുത്ത ശേഷം, ഇരുവരും അവിടെ കിടന്നിരുന്ന കസേരയിൽ ഇരിക്കുകയാണ്. രണ്ടാളും പരസ്പരം ഒന്നും സംസാരിക്കുന്നില്ല,,, അവരുടെ മാനസിക സംഘർഷം എത്രത്തോളം ആണെന്നുള്ളത് അവർക്ക് മാത്രമേ അറിയുള്ളൂ.
എത്ര സമയം എടുക്കുമോ ആവോ,,, നീ ചോദിച്ചായിരുന്നോ അമ്മു..
10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും നകുലൻ ആകെ അക്ഷമനായി തുടങ്ങിയിരുന്നു.
ഞാനത് ചോദിക്കാൻ വിട്ടുപോയി ഏട്ടാ,, ഇനിയിപ്പോ എന്ത് ചെയ്യും.
ആ സാരമില്ല, എന്തായാലും 10 15 മിനിറ്റ് കൂടെ നോക്കാം, എന്നിട്ട് ആരോടെങ്കിലും ചോദിക്കാം.
നകുലൻ
പറഞ്ഞതും അമ്മു വിഷമത്തോടെ തലയാട്ടി..
ആ സമയത്ത് ആയിരുന്നു ബിന്ദുവിന്റെ ഫോൺകോൾ വന്നത്.
അമ്മു അത് നകുലിന്റെ നേർക്ക് നീട്ടി. പക്ഷേ അവൻ ഫോൺ മേടിക്കാൻ പോലും കൂട്ടാക്കിയില്ല.
കുറച്ചു കഴിഞ്ഞ് സംസാരിക്കാം അമ്മയോട്,ഇപ്പൊ തിടുക്കപ്പെട്ട് അവിടെയൊന്നും നടക്കുന്നില്ലല്ലോ.
വീണ്ടും ബിന്ദു ഫോൺ വിളിച്ചപ്പോഴേക്കും, അമ്മു അത് എടുക്കുവാൻ തുനിഞ്ഞു
ഇപ്പൊ വേണ്ടന്നല്ലേ അമ്മു നിന്നോട് ഞാൻ പറഞ്ഞത്, ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയിട്ട് അമ്മയെ വിളിച്ചാൽ മതി. ഇനി ഇവിടെ ആണെന്നൊക്കെ അറിയുമ്പോൾ ചുമ്മാ വിഷമിക്കും.
അവൻ അമ്മുവിനെ വഴക്ക് പറഞ്ഞു.
അപ്പോഴേക്കും ലാബിലെ സിസ്റ്റർ ഇറങ്ങിവന്നു. റിസൾട്ട് ക്യാഷ്വാലിറ്റിയിലേക്ക് കൊടുത്തു എന്ന് അറിയിച്ചു.
അമ്മുവും നകുലനും കൂടി വേഗം അവിടേക്ക് പോയി.
അവർ കണ്ടുകൊണ്ടിരുന്ന ഡ്യൂട്ടി ഡോക്ടറുടെ അടുത്ത് വേറെയും കുറച്ച് പേഷ്യൻസ് വന്നിരുന്നു.
അവരെയൊക്കെ പരിശോധിച്ചു കൊണ്ടിരിക്കുകയാണ് ഡോക്ടർ.
വീണ്ടും കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടി വന്നു അവർക്കുള്ള കയറി ചെല്ലുവാൻ.
ഇരിക്കു കേട്ടോ
ഡോക്ടർ വിരൽ ചൂണ്ടിയതും അമ്മു കസേരയിലേക്ക് അമർന്നിരുന്നു.
മേൽചൂണ്ടിനു മുകളിൽ സ്ഥാനം പിടിച്ചിരുന്ന വിയർപ്പുതുള്ളികൾ അവൾ തന്റെ വലം കൈപ്പത്തി കൊണ്ട് തുടച്ചു മാറ്റി. അവളുടെ ശ്വാസഗതി ക്രമാനുകതമായി വർദ്ധിച്ചുകൊണ്ടേയിരുന്നു.
ഡോക്ടർ റിസൽട്ടിലേയ്ക്ക് നോക്കി, അവരുടെ മുഖത്ത് ഒരു നനുത്ത പുഞ്ചിരി വിരിഞ്ഞു. അപ്പോഴേക്കും നകുലിന് മനസ്സിലായി ഏറെക്കുറെ കാര്യങ്ങൾ.
അമ്മു
… റിസൾട്ട് പോസിറ്റീവ് ആണ് കേട്ടോ, താൻ പ്രഗ്നന്റ് ആണ്..
അവളെ നോക്കി ചിരിയോടുകൂടി ഡോക്ടർ പറഞ്ഞപ്പോൾ അമ്മു ശ്വാസം ഒന്ന് എടുത്തു വലിച്ചു.
ശോ… ഇത്രയ്ക്കെ ടെൻഷനായിരുന്നോന്നെ, അതിന്റെ ആവശ്യമൊന്നുമില്ല കേട്ടോ..
അവൾ ശ്വാസം എടുത്തു വലിക്കുന്നത് കണ്ട് ഡോക്ടർ വീണ്ടും പറഞ്ഞു.
ഒരു നെടുവീർപ്പോടുകൂടി അമ്മു തന്റെ അരികിലായി നിന്ന നകുലനെ ഒന്ന് നോക്കി..
അവന്റെ മുഖത്തും പൂപുഞ്ചിരി..
ആയിരം പൂർണ്ണചന്ദ്രന്മാർ ഒന്നിച്ചുദിച്ചു വന്ന ശോഭയിൽ ആയിരുന്നു അമ്മു അപ്പോളെന്ന് അവനു തോന്നി.
അമ്മുവിന്റെ എന്തായാലും ഇന്ന് ബുക്ക് ചെയ്തിട്ട് പൊയ്ക്കോളൂ, നാളെ വന്നിട്ട് ഡോക്ടർ മൈഥിലിയെ കാണൂ, ഞാൻ പ്രത്യേകിച്ച് മെഡിസിൻസ് ഒന്നും തരുന്നില്ല കേട്ടോ.
ഡ്യൂട്ടി ഡോക്ടർ പിന്നെയും പറയുകയാണ്.
അതുകേട്ട് അമ്മു മെല്ലെ തലകുലുക്കി..
നകുലനോടൊപ്പംഹോസ്പിറ്റലിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയിട്ടും അമ്മു ഒരക്ഷരം പോലും സംസാരിക്കുന്നില്ല.മറ്റേതോ ലോകത്ത് എന്നപോലെ അവൾ യാന്ത്രികമായി നടക്കുകയാണ്.
നകുലൻ അവളുടെ കൈവിരലുകളിൽ തന്റെ വിരൽ കോർത്തു.
തണുത്ത മരച്ച ഐസ് പോലെ ഇരിക്കുകയാണ് അവളുടെ വിരലുകൾ.
ടി…. അമ്മുസേ…
അവൻ മെല്ലെ വിളിച്ചപ്പോൾ അമ്മു മുഖം ചെരിച്ചു നകുലനെ ഒന്ന് നോക്കി..
ഇപ്പൊ പൊട്ടിക്കരയും പോലെ നിൽക്കുകയാണ് അവൾ.
എന്നാടാ….
അവൻ ചോദിച്ചതും അമ്മുവിന്റെ മിഴികൾ ഈറനണിയാൻ തുടങ്ങിയിരുന്നു.
ഇവിടെവെച്ച് കരഞ്ഞ് വെറുതെ സീൻ ആക്കിയേക്കരുത്,അതൊക്കെ നമ്മുടെ വീട്ടിൽ ചെന്നിട്ട്… നീയിപ്പോ മര്യാദയ്ക്ക് വന്നു വണ്ടിയിൽ കയറിയ്ക്കെ.ആളുകളൊക്കെ ശ്രദ്ധിക്കുന്നുണ്ട്.
നകുലൻ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് പാർക്കിങ്ങിലേക്ക് നടന്നു.
എന്നാൽ അവളെ ഒന്ന് വാരിപ്പുണരുവാൻ അവന്റെ മനസ്സ് വെമ്പിനിൽക്കുകയായിരുന്നു……തുടരും………