Novel

ശിശിരം: ഭാഗം 141

രചന: മിത്ര വിന്ദ

വൈകുന്നേരം നകുലൻ മടങ്ങിയെത്തിയത് കുറച്ചു താമസിച്ചായിരുന്നു.
ബിന്ദു കുഞ്ഞുവാവയെയും കളിപ്പിച്ചുകൊണ്ട് ഉമ്മറത്ത് തന്നെയാണ്.ഒപ്പം ശ്രീജയുമുണ്ട്.
അമ്മു അകത്തെ സെറ്റിയിൽ ഇരിക്കുന്നു.

നീ ഇത് എവിടെയായിരുന്നു ഇത്രനേരം… നിന്നെ ഫോൺ വിളിച്ചിട്ട് എന്താടാ  എടുക്കാഞ്ഞത്?
ബിന്ദു മകനെ നോക്കി ചോദിച്ചു.

എന്റെ ഒന്ന് രണ്ട് ഫ്രണ്ട്സ്നെകണ്ടു അവരോടൊക്കെ സംസാരിച്ചിരുന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല.. ഇങ്ങോട്ട് തിടുക്കപ്പെട്ടു വന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ.
അല്പം ഗൗരവത്തിൽ അമ്മയെ നോക്കി പറഞ്ഞ ശേഷം നകുലൻ അകത്തേക്ക് കയറിപ്പോയ്.

നിന്റെ അഭിപ്രായം എന്താണ്, ചെറിയമ്മേം മക്കളെയും വിളിക്കണോ, നീ പറഞ്ഞാൽ ഞാൻ അവരെ  അമ്മയെക്കൊണ്ട് നൂലുകെട്ട് ചടങ്ങിനുവേണ്ടി വിളിപ്പിയ്ക്കാം..

അന്ന് രാത്രിയിൽ കിടക്കാനായി റൂമിലെത്തിയപ്പോൾ  അമ്മുവിനോടായി നകുലൻ ചോദിച്ചു.

വേണ്ട നകുലേട്ടാ.. അവരെ ആരെയും വിളിക്കേണ്ട.. ഏട്ടൻ പറഞ്ഞിട്ട് പോയതു പോലെ എനിക്കും കഴിഞ്ഞ കാര്യങ്ങളൊക്കെ  മറക്കുവാൻ ബുദ്ധിമുട്ടുണ്ട്.. എത്രയോ നാളുകളായി ആ കുടുംബവുമായി ഇഴുകിച്ചേർന്ന് നടന്നിരുന്ന ഞാനാണ്,, കണ്ണടച്ച് തുറക്കും മുന്നേ എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ,,, അമ്മായിയുടെ ഓരോ കുത്തുവാക്കുകൾ, അവരൊക്കെ എന്നോട് കാണിച്ചു കൂട്ടിയ ക്രൂരതകൾ. ഇതൊക്കെ അത്ര കണ്ട്  പെട്ടെന്നങ്ങട് എന്റെ മനസ്സിൽ നിന്നും മാഞ്ഞു പോവില്ല. പിന്നെ മീനാക്ഷി, അവളെ ആ സ്ഥിതിക്ക്  ഹോസ്പിറ്റലിൽ  കൊണ്ടുപോയി എന്നേയുള്ളൂ, മനസാക്ഷിയുള്ള ആരും ചെയ്തു പോകുന്ന പ്രവർത്തി. അതു മാത്രമേ ഞാനും ചെയ്തുള്ളൂ. അവൾ പ്രഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി, പിന്നെ അമ്മായി അവളോട് പെരുമാറിയ രീതികൾ ഒക്കെ കേട്ടപ്പോൾ, ചെറിയൊരു സങ്കടം… അത് സ്വാഭാവികമായി ആർക്കും തോന്നുന്നത്. ആ കാര്യങ്ങളൊക്കെ  കഴിഞ്ഞ് അവളുടെ റിസൾട്ട് പോസിറ്റീവ് ആയപ്പോൾ ഞാനും ഒരു വേള എല്ലാം മറന്നു പോയിരുന്നു. എന്നാലും നമ്മുടെ കുഞ്ഞിന്റെ നല്ലൊരു ചടങ്ങ്, അതും വാവയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്,,,, അതിന് ആ ദുഷ്ടരായ മനുഷ്യരാരും ഇവിടേക്ക് വരണ്ട.. എനിക്ക് അത് ഇഷ്ടമല്ല…

മുഖം വെട്ടി തിരിച്ചുകൊണ്ട് അമ്മു പറഞ്ഞതും,നകുലൻ അവളെ വാരി പുണർന്നു.

യ്യോ…
ഓർക്കാപ്പുറത്തുള്ള അവന്റെ പ്രവർത്തിയിൽ അമ്മു ഉച്ചത്തിൽ നിലവിളിച്ചു പോയി.

എന്റെ നകുലേട്ടാ… പേടിപ്പിച്ചു കളഞ്ഞല്ലോ.

എന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കുന്നത് നീയാടി പെണ്ണെ.
അവൻ കാതോരം മൊഴിഞ്ഞു.

നിനക്കറിയാമോ… നമ്മുടെ നാട്ടിലെ, മിക്കവാറും എല്ലാ ആളുകളോടും ഗിരിജ ചെറിയമ്മ, എന്തോരം തോന്നിവാസം പറഞ്ഞ നടന്നിട്ടുണ്ടെന്നോ.. അത് കേട്ടിട്ട് കിച്ചനും യദുവും ഒക്കെ ഒരു പ്രത്യേക മനോഭാവത്തിൽ ആയിരുന്നു എന്നെ നോക്കുന്നത്. ഞാൻ കള്ളുകുടിയനാണ്,കഞ്ചാവ് വിൽപ്പനക്കാരൻ ആണ്.പെണ്ണ് പിടിയനാണ്… എന്തൊക്കെ പരദൂഷണം ആയിരുന്നന്നൊ.. ഇതെല്ലാം എന്റെ തള്ളക്ക് വ്യക്തമായിട്ട് അറിയാവുന്ന കാര്യമാണ്.
എന്നിട്ട് അവരുടെ വർത്താനം കേട്ടില്ലേ.. ചൊറിയമ്മേനെ വിളിക്കാൻ.. ആ പെണ്ണുമ്പിള്ളേനെ വിളിച്ച് സൽക്കരിയ്ക്കാത്ത കുഴപ്പം കൂടിയേ ഉള്ളൂ…

പറയുമ്പോൾ നകുലനെ വിറഞ്ഞു കയറി.

നീ എന്നെ കാണുമ്പോൾ എന്തുമാത്രം ഓടിയിരിക്കുന്നു,അതിനു കാരണക്കാർ ആരാടി അമ്മു.. നല്ല പിള്ള ചമഞ്ഞ്, നിന്നവന്മാരുടെ തനിക്കൊണം നീ മനസ്സിലാക്കിയതല്ലേ..

ഹ്മ്…
അവൾ തല കുലുക്കി.

എല്ലാവരും എന്നെ ഒരു തെറ്റുകാരനായി കണ്ടപ്പോഴും, ഈ ലോകത്തിൽ ഒരേയൊരു വ്യക്തി മാത്രമേ,നകുലൻ അത്തരക്കാരൻ അല്ല , അവൻ പാവമാണെന്ന് പറഞൊള്ളൂ.. അതു എന്റെ സതിയപ്പച്ചി മാത്രമാ..

കഴിഞ്ഞതെല്ലാം മറന്ന്, കുടുംബക്കാർ എല്ലാവരും കൂടി ഇനി ഒന്ന് ചേർന്ന് പോകാനും, അതിനുവേണ്ടിയുള്ള ഒരു പഴുതായി എന്റെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് കാണുവാനും ഒന്നും, എന്റെ അമ്മ വെറുതെ ധാര കോരി ഇരിക്കേണ്ട… അതു നടക്കില്ലമ്മു.. അമ്മ വല്യ ആളുകളിച്ചിട്ടുണ്ടെങ്കിൽ, നാളെ കാലത്ത് നമ്മൾ എറണാകുളത്തേക്ക് പോകും. പറഞ്ഞില്ലെന്നു വേണ്ട.

ഹേയ്.. അതൊന്നും സാരമില്ലെ നകുലേട്ടാ. അമ്മായി പറയാനുള്ളത്  പറഞ്ഞു. നകുലേട്ടൻ മറുപടിയും കൊടുത്തില്ലേ. ഇനിയിപ്പോ അങ്ങോട്ടുമിങ്ങോട്ടും  മുഷിയണ്ട.
അമ്മു അവനെ സമാധാനിപ്പിച്ചു.

ചടങ്ങ് കഴിഞ്ഞിട്ട് ഒന്ന് രണ്ടാഴ്ച കൂടി കഴിഞ്ഞ് ഇവിടുന്ന് പോകാമെന്നായിരുന്നു ഞാൻ കരുതിയത്. പക്ഷേ വേണ്ടമ്മു.. എത്രയും പെട്ടെന്ന് മടങ്ങണം. അവിടെ ചെന്നിട്ട് എനിക്ക് കുറെ കാര്യങ്ങളൊക്കെ ചെയ്ത് തീർക്കുവാൻ ഉണ്ട്.

അവൻ പറഞ്ഞതും അമ്മു സമ്മതിച്ചു.

നകുലേട്ടാ… ഇവിടെ എല്ലാവർക്കും വാങ്ങിയ ഡ്രസ്സ് കൊടുത്തില്ലല്ലോ, അമ്മയ്ക്കും ശ്രീജയ്ക്കും ഒക്കെ ബ്ലൗസ് സ്റ്റിച്ചു ചെയ്യേണ്ടതല്ലേ.അതങ്ങട് കൊടുത്താലോ..

ഹ്മ്.. നാളെ ആവട്ടെ.
ഇപ്പോൾ നേരം ഇത്രേം ആയില്ലേ.

നകുലൻ പറഞ്ഞത് പ്രകാരം അമ്മു അടുത്ത ദിവസം കാലത്തെയാണ്  അമ്മായിക്കും ശ്രീജയ്ക്കും ഒക്കെയുള്ള  സാരി അവർക്ക് കൊടുത്തത്. ഒപ്പം പാറുക്കുട്ടിക്ക് വാങ്ങിയ ഫ്രോക്കും.
നൂലുകെട്ട് ചടങ്ങിന്  ധരിയ്ക്കുവാൻ വേണ്ടിയുള്ളതാണ് എന്ന് പറഞ്ഞു ആയിരുന്നു അവൾ അവരെ ഏൽപ്പിച്ചത്.

രണ്ടാൾക്കും സാരീ ഇഷ്ട്ടമായി.

മുറിയിലേക്ക് വന്നപ്പോളാണ് അമ്മുവിന് സർപ്രൈസ് ആയി വാങ്ങിവച്ച സാരി അവളെ കാണിച്ചതും.

യ്യോ.. ഇതെന്തിനാണ് നകുലേട്ടാ ഇത്രയും വില കൂടിയ സാരിയൊക്കെ എനിക്ക് വാങ്ങിയത്..

നിനക്ക് ഇഷ്ടായൊ

ഹ്മ്..

അതിൽ വിത്ത് ബ്ലൗസ് ഒക്കെ ഉണ്ട്.. ശ്രീജയുടെ കൂടെ എവിടെയാണെന്ന് വെച്ചാൽ കൊണ്ടുപോയി തയ്ക്കാൻ കൊടുക്കു.

**
അങ്ങനെ ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു പോയി.

ഇന്നാണ് കുഞ്ഞുവാവയുടെ നൂലുകെട്ടും പേരിടീലും ഒക്കെ ചടങ്ങായി നടത്തുന്ന ദിവസം.

വേണ്ടപ്പെട്ട ആളുകളൊക്കെ എത്തിച്ചേർന്നിട്ടുണ്ട്.
കുഞ്ഞിനെ അണീയിക്കുവാനുള്ള അരഞ്ഞാണവും പാദസരവും ഒക്കെ,അമ്മു ബിന്ദുവിനെ ഏൽപ്പിച്ചു.

അമ്മു ആണെങ്കിൽ ഉടുത്തോരുങ്ങി സുന്ദരിയായി നിൽക്കുകയാണ്. നകുലൻ ഒരു കുർത്തയും മുണ്ടും ആയിരുന്നു വേഷം.

എല്ലാവരും ആകെ സന്തോഷത്തിലാണ്.

പതിനൊന്നു മണിക്ക് ആയിരുന്നു ചടങ്ങ്.

മുറ്റത്തായി പന്തലൊക്കെ ഇട്ടിട്ടുണ്ട്.
ഒരു സ്റ്റേജ് ക്രമീകരിച്ചിട്ടുണ്ട്.

നിറയെ മുല്ലപ്പൂവൊക്കെ ചൂടി അമ്മു കുഞ്ഞിനേയും ആയിട്ട് ഇറങ്ങി വന്നു.

ബിന്ദുവിന്റെ കൈലേക്ക് അവൾ കുഞ്ഞിനെ കൊടുത്തു.
നകുലനും അമ്മയും അമ്മുവും ഒക്കെ ചേർന്ന് അരഞ്ഞാണവും പാദസ്വരവുമിടുവിച്ചത്.
ഇരു കൈകളിലും ഓരോ വളയും നകുലൻ ഇട്ടു കൊടുത്തു.

കുഞ്ഞിനെ പേര് ചൊല്ലി വിളിച്ചത് ആധ്യാത്മിക എന്നായിരുന്നു. നകുലന്റെ കണ്ടു പിടിത്തം.
എന്റെ മോനേ.. വല്യ പാടല്ലേ ഈ പേര് വിളിക്കാന്….
ബിന്ദു പറയുന്ന കേട്ട് എല്ലാവരും ചിരിച്ചു.

സരസ്വതി എന്നാണ് വീട്ടിൽ വിളിക്കുന്നത്.. അതു വിളിക്കാൻ അമ്മയ്ക്ക് ബുദ്ധിമുട്ട് ഉണ്ടോ.

അവൻ അവരോട് ചോദിച്ചു.

ഇല്ല… സരസ്വതി മോളെ….
അച്ഛമ്മ അങ്ങനെ വിളിക്കുട്ടൊ.
അവർ കുഞ്ഞിനെ എടുത്തു മടിയിലേക്ക് വെച്ചു.

അതിനു ശേഷം ബിന്ദു അവരുടെ വകയായി ഓരോ വളകൾ ഇട്ടു കൊടുത്തു.പ.പിന്നീട് ശ്രീജയും.
അങ്ങനെ വന്നു കൂടിയ ആളുകളൊക്കെ കുഞ്ഞിന് സമ്മാനം കൊടുത്തു.ജയന്തി ചേച്ചി കൊടുത്ത കുഞ്ഞികമ്മൽ കണ്ടപ്പ്പോൾ അമ്മുന് കണ്ണു നിറഞ്ഞു.

ചേച്ചി.. എന്തിനാ ഇത് വാങ്ങിയേ…

എന്റെ കൊച്ചുമോളല്ലേട… അതുകൊണ്ട് വാങ്ങി..
ജയന്തി അമ്മുവിന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.

ആകെ മൊത്തത്തിൽ എല്ലാവർക്കും സന്തോഷം.

ചിലരൊക്കെ ഗിരിജയും മക്കളും വന്നില്ലേഎന്ന് ബിന്ദുനോട്‌ ചോദിച്ചു.

ഇല്ല. ചില അസൗകര്യം…
അവർ മറുപടിയും കൊടുത്തു.

അമ്മു….
ഇടയ്ക്ക് നകുലൻ അവളെ കൈ കാട്ടി വിളിച്ചു.

അമ്മു ജയന്തിചേച്ചിയുടെ കൈയിൽ കുഞ്ഞിനെ കൊടുത്തു. എന്നിട്ട് അവന്റെ അടുത്തേക്ക് ചെന്നു.

എന്താ നകുലേട്ടാ.

എനിക്ക് കണ്ട്രോൾ കിട്ടില്ല കേട്ടോ.. എത്ര നാളായി.. നീയിങ്ങനെ ചുവന്നു തുടുത്തു നടന്നോ….
കുറുമ്പോട് കൂടി പറയുന്നവനെ നോക്കി അമ്മു കണ്ണിറുക്കി കാണിച്ചു.

അതേയ് അമ്മു… മാസം മൂന്നായി കേട്ടോ.. ഇതൊക്കെ മതി. ഇനി നീണ്ടു പോയാൽ ശരിയാവില്ല.

അവൻ പറഞ്ഞു നിറുത്തി……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!