Kerala

കൊല്ലത്ത് പള്ളി സെമിത്തേരിയുടെ സമീപത്തെ പറമ്പിൽ സ്യൂട്ട് കെയ്‌സിൽ അസ്ഥികൂടം കണ്ടെത്തി

കൊല്ലം ശാരദാമഠം സിഎസ്‌ഐ പള്ളി സെമിത്തേരിയോട് ചേർന്ന പറമ്പിൽ സ്യൂട്ട് കെയ്‌സിൽ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് രണ്ട് വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് പരിശോധനക്ക് ശേഷമേ ഇതിൽ വ്യക്തതയുണ്ടാകൂ

റോഡിൽ നിന്ന് സെമിത്തേരിയുടെ ഭാഗത്തേക്ക് അസ്ഥികൂടം വലിച്ചെറിഞ്ഞതാണെന്നാണ് സൂചന. പള്ളിയുമായി ബന്ധപ്പെട്ടവർ പൈപ്പ് ശരിയാക്കാനായി എത്തിയപ്പോഴാണ് കാടുമൂടിക്കിടക്കുന്ന സ്ഥലത്ത് സ്യൂട്ട് കെയ്‌സിൽ അസ്ഥികൂടം കണ്ടെത്തിയത്

ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു അസ്ഥികൂടം. നാട്ടിൽ നിന്ന് വർഷങ്ങളായി കാണാതായവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!