പുതുവര്‍ഷാഘോഷം കാണാന്‍ ചെലവിടുന്നത് 11,000 ദിര്‍ഹത്തിൽ അധികം
ദുബൈ: ആഘോഷങ്ങളുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങവേ പുതുവര്‍ഷത്തിന്റെ മുഖ്യ ആകര്‍ഷകമായ കരിമരുന്ന് പ്രയോഗം അടുത്തനിന്ന് കാണാന്‍ പലരും ചെലവിടുന്നത് 11,000ല്‍ അധികം ദിര്‍ഹം. ആഘോഷത്തിന്റെ മുഖ്യവേദിയായ ഡൗണ്‍ടൗണ്‍ ദുബൈ, പാം ജുമൈറ തുടങ്ങിയ ഇടങ്ങളിലെ അപാട്ട്‌മെന്റുകളിലും ഹോട്ടലുകളിലുമെല്ലാം മൂന്നു ദിവസത്തെ ആഘോഷരാവുകള്‍ക്കായാണ് ഇത്രയും തുക ചെലവിടുന്നത്.
അറ്റ്‌ലാന്റിസും ബുര്‍ജ് ഖലീഫയുമാണ് നഗരത്തിലെ ആഘോഷങ്ങളുടെ മുഖ്യയിടം പ്രത്യേകിച്ച് എല്‍ഇഡി ഡിസ്‌പ്ലേ വര്‍ക്കുകളുടെയും മറ്റും എന്നതിനാലാണ് ആളുകള്‍ വന്‍തുക മുടക്കി റൂമുകള്‍ നേരത്തെ ബുക്ക് ചെയ്യുന്നത്. ഡിസംബര്‍ 29 മുതല്‍ ജനുവരി ഒന്നുവരെയുള്ള മൂന്ന് ദിവസങ്ങളിലേക്ക് ഒന്നിച്ചുള്ള ബിക്കിങ്ങാണ് നല്‍കുന്നതെന്ന് ഡൗണ്‍ടൗണ്‍ ദുബൈയിലെ പ്രീമിയം ഹോട്ടല്‍സ് ആന്റ് സര്‍വിസ് അപാര്‍ട്ടമെന്റിലെ എക്‌സിക്യൂട്ടീവ് വെളിപ്പെടുത്തി.