15 വയസ്സുകാരന് 28 സിക്സറുകൾ അടിക്കാനാകില്ല; വൈഭവ് സൂര്യവംശിക്ക് 21 വയസ്സെങ്കിലും കാണും, ആരോപണവുമായി പാക് മുൻ താരം
ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ പ്രായത്തെ ചോദ്യം ചെയ്ത് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം തൻവീർ അഹമ്മദ്. 15 വയസ്സുള്ള ഒരു കുട്ടിക്ക് ഇത്രയും കരുത്തോടെ ബാറ്റ് ചെയ്യാനാകില്ലെന്നും വൈഭവിന് കുറഞ്ഞത് 20–21 വയസ്സെങ്കിലും ഉണ്ടാകുമെന്നുമാണ് താരത്തിന്റെ ആരോപണം.
റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിൽ യുഎഇക്കെതിരായ മത്സരത്തിൽ വൈഭവ് നടത്തിയ റെക്കോർഡ് പ്രകടനമാണ് വിവാദത്തിന് കാരണമായത്. വെറും 53 പന്തിൽ 204 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഇന്നിങ്സിൽ 28 സിക്സറുകളും ഏഴ് ഫോറുകളും ഉൾപ്പെടുന്നു.
15 വയസ്സുള്ള ഒരു താരത്തിന് ഇത്രയും കരുത്തും ശാരീരിക ശേഷിയും ഉണ്ടാകില്ലെന്നാണ് തൻവീർ അഹമ്മദിന്റെ വാദം. വൈഭവിന്റെ പ്രായം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, തൻവീർ അഹമ്മദിന്റെ ആരോപണത്തിന് ഇതുവരെ സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല. വൈഭവിന്റെ പ്രകടനത്തെ ക്രിക്കറ്റ് ലോകം വലിയ നേട്ടമായാണ് വിലയിരുത്തുന്നത്.
ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി, ഡബിൾ സെഞ്ചുറി നേട്ടങ്ങളും ഈ ഇന്നിങ്സിലൂടെ വൈഭവ് സ്വന്തമാക്കി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് കൊടുങ്കാറ്റ്; 53 പന്തിൽ 204 റൺസ്, ലിസ്റ്റ് എ ക്രിക്കറ്റിൽ ലോക റെക്കോർഡ്!

സവർക്കറെക്കുറിച്ചുള്ള പരാമർശം വിവാദത്തിൽ; സോണിയ ഗാന്ധിക്ക് വക്കീൽ നോട്ടീസ്: 15 ദിവസത്തിനകം മാപ്പ് പറയണമെന്ന് ആവശ്യം

നേപ്പാളിൽ 5.3 തീവ്രതയിൽ ഭൂകമ്പം; ഇന്ത്യയിലും ചൈനയിലും ബംഗ്ലാദേശിലും പ്രകമ്പനം

ബ്രൗസർ ടാബ് അടച്ചാൽ മാത്രം പോരാ, വാട്സ്ആപ്പ് വെബ് കൃത്യമായി ലോഗ്ഔട്ട് ചെയ്യണം: സൈബർ തട്ടിപ്പിന് ഇരയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

പ്രളയാനന്തര പുനർനിർമ്മാണത്തിന് കൈത്താങ്ങ്; നേപ്പാളിന് 15,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
