National

എസ്എസ്എൽവി-ഡി 3 വിക്ഷേപണം വിജയകരം; ഇഒഎസ് 08നെ ബഹിരാകാശത്ത് എത്തിച്ചു

എസ്എസ്എൽവി ഡി 3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നാണ് എസ്എസ്എൽവി ഡി 3 വിക്ഷേപിച്ചത്. ഭൗമനീരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ് 08നെ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിച്ചു. വിക്ഷേപണത്തിന്റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആർഒ അറിയിച്ചു

ഇതോടെ ഇഒഎസ് 08 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ ഐഎസ്ആർഒക്ക് സാധിച്ചു. ഇൻഫ്രാറെഡ് ചിത്രങ്ങളെടുക്കാൻ കഴിവുള്ള ചെറിയ ഉപഗ്രഹമായ ഇഒഎസ് 08നെ ഐഎസ്ആർഒ ഏറ്റവും കുഞ്ഞൻ വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിച്ചത്

ഏകദേശം 13 മിനിറ്റ് സമയം കൊണ്ട് വിക്ഷേപണം പൂർത്തിയായി. കാലാവസ്ഥാ നിരീക്ഷണത്തിനും ദുരന്തനിവാരണത്തിനും ഇഒഎസ് 08ന് വിവരങ്ങൾ നൽകാൻ കഴിയും. പകൽ, രാത്രി വ്യത്യാസമില്ലാതെ ഇഒഎസ് 08 പകർത്തുന്ന ഇൻഫ്രാറെഡ് ചിത്രങ്ങൾ ഭൗമനീരീക്ഷണത്തിന് സഹായകമാകുമെന്നാണ് പ്രതീക്ഷ

Related Articles

Back to top button