Kerala
പാസഞ്ചർ ട്രെയിനിന് നേരെ കല്ലേറ്; ജനൽ അരികിലിരുന്ന നാല് വയസുകാരിക്ക് ദാരുണാന്ത്യം

ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ പരുക്കേറ്റ നാല് വയസുകാരി മരിച്ചു. വിജയപുര-റായ്ച്ചൂർ പാസഞ്ചർ ട്രെയിനിന് നേരെയുണ്ടായ കല്ലേറിലാണ് ആരോഹി അജിത് കാംഗ്രെ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. കല്ലെറിഞ്ഞയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ സോളാപൂരിലാണ് സംഭവം. കുടുംബത്തോടൊപ്പം ഹൊസ്‌നാൽ താലൂക്കിലെ തന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ആരോഹി. ഹോട്ഗി ഗ്രാമത്തിന് സമീപത്ത് വെച്ചാണ് ഓടുന്ന ട്രെയിനിന് നേരെ അജ്ഞാതൻ കല്ലെറിഞ്ഞത്.
സംഭവത്തിൽ ആരോഹിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സോളാപൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. ടിക്കേക്കർവാഡി സ്റ്റേഷൻ പുറപ്പെട്ടയുടനെയാണ് കല്ലേറുണ്ടായത്. ഈ സമയത്ത് ജനലിന് സമീപത്ത് ഇരിക്കുകയായിരുന്നു കുട്ടി.