National
ഇന്ത്യൻ നേവിയുടെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റായി സബ്. ലഫ്റ്റനന്റ് ആസ്ത പുനിയ

ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റായി സബ് ലഫ്റ്റനന്റ് ആസ്ത പൂനിയ. വിശാഖപട്ടണത്തെ ഐഎൻഎസ് ദേഗയിൽ നിന്ന് അഡ്വാൻസ് ജെറ്റ് ട്രെയിനിംഗ് പൂർത്തിയാക്കിയ ആസ്ത വിംഗ്‌സ് ഓഫ് ഗോൾഡ് പുരസ്‌കാരം ഏറ്റുവാങ്ങി.
ഇന്ത്യയുടെ വിമാനവാഹിനി കപ്പലുകളിലെ മിഗ് 29, റഫാൽ വിമാനത്തിന്റെ നാവിക പതിപ്പ് ഇതിലേതെങ്കിലും പറത്താൻ ആസ്തയെ നിയോഗിക്കുമെന്നാണ് വിവരം. രണ്ട് വിമാനവാഹിനി കപ്പലുകളാണ് ഇന്ത്യൻ നേവിക്കുള്ളത്. ഐഎൻഎസ് വിക്രാന്തും ഐഎൻഎസ് വിക്രമാദിത്യയും.
കൂടുതൽ പെൺകുട്ടികൾക്ക് വിലക്കുകളെ മറികടന്ന് പുതിയ വഴി വെട്ടാനുള്ള തുടക്കമാകാട്ടെ ഇതെന്ന് നാവിക സേന പ്രതികരിച്ചു.