Dubai
സിറിയന്‍ വിദേശകാര്യ മന്ത്രിക്ക് സഊദി സന്ദര്‍ശിക്കാന്‍ ക്ഷണം
ദുബൈ: സഊദിയില്‍ സന്ദര്‍ശനം നടത്താന്‍ തനിക്ക് ക്ഷണം ലഭിച്ചതായി സിറിയയിലെ പുതിയ മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയായ അസദ് ഹസന്‍ അല്‍ ഷിബാനി സോഷ്യല്‍ മീഡിയയായ എക്‌സിലൂടെ അറിയിച്ചു. സഊദി വിദേകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണ് രാജ്യം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിരിക്കുന്നത്.
തങ്ങള്‍ സഊദിയുമായി തന്ത്രപ്രധാനമായ എല്ലാ മേഖലകളിലും സഹകരിക്കാന്‍ ആഗ്രഹിക്കുകയാണ്. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ മികച്ച ബന്ധം വളര്‍ത്താന്‍ സാധിക്കുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ഡിസംബര്‍ എട്ടിന് സിറിയയിലെ അസദ് ഭരണകൂടം അധികാര ഭൃഷ്ടനാക്കപ്പെട്ടതില്‍ പിന്നെയാണ് താല്‍കാലിക സര്‍ക്കാര്‍ സിറിയയില്‍ രൂപീകൃതമായത്.