ഇന്ത്യ-പാക് വിഷയത്തിൽ ആരുടെയും മധ്യസ്ഥത വേണ്ട, ഭാവിയിലും സ്വീകരിക്കില്ല: ട്രംപിനോട് മോദി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാൻ അഭ്യർഥിച്ചതോടെയാണ് ഇന്ത്യ സംഘർഷം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ട്രംപിനോട് മോദി പറഞ്ഞു. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇരുവരും 35 മിനിറ്റ് നേരം ഫോണിൽ സംസാരിച്ചതായാണ് റിപ്പോർട്ട്
പാക്കിസ്ഥാന് തക്ക മറുപടി നൽകിയെന്ന് ട്രംപിനോട് മോദി പറഞ്ഞു. ഓപറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല. ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല. ഭാവിയിലും ആരുടെയും മധ്യസ്ഥത സ്വീകരിക്കില്ല. തീവ്രവാദത്തോട് സന്ധിയില്ലെന്നും മോദി ട്രംപിനെ അറിയിച്ചു
26 പേരുടെ മരണത്തിന് ഇടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ ട്രംപ് അനുശോചനം അറിയിച്ചു. ജി7 ഉച്ചകോടിക്കിടെ ട്രംപും മോദിയും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ട്രംപ് നേരത്തെ യുഎസിലേക്ക് മടങ്ങിയതിനാൽ ഈ കൂടിക്കാഴ്ച നടന്നില്ല. ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.