കോൺഗ്രസിന്റെ രഹസ്യസർവേയിലും മൂന്നാം പിണറായി സർക്കാർ വരുമെന്നാണ് കണ്ടെത്തിയത്: മന്ത്രി ബാലഗോപാൽ

കോൺഗ്രസിന്റെ രഹസ്യ സർവേയിലും കേരളത്തിൽ മൂന്നാം പിണറായി സർക്കാർ വരുമെന്നാണ് കണ്ടെത്തിയതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. വികസനത്തിന് സർക്കാരുകളുടെ തുടർച്ച പ്രധാനമാണ്. ഒന്നാം പിണറായി സർക്കാരിന്റെ തുടർച്ചയായി ഈ സർക്കാർ വന്നതുകൊണ്ടാണ് ഇത്രയധികം വികസനമുണ്ടായത്. പിണറായി സർക്കാരിന്റെ തുടർച്ചയുണ്ടാകുമെന്നത് പൊതുവികാരമാണ്
ജനങ്ങളിലും ആ ചർച്ചയുണ്ട്. സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം. സംഘടനാ രംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ സമ്മേളനം ചർച്ച ചെയ്യും. കോൺഗ്രസിന്റെ സർവേയിലും തുടർ ഭരണം ഉണ്ടാകുമെന്ന് പറയുന്നുണ്ട്
ആശ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട സുരേഷ് ഗോപിയുടെ നടപടി രാഷ്ട്രീയ ഗിമ്മിക്കാണ്. ചാനൽ ദൃശ്യം കണ്ടാൽ ജനങ്ങൾക്ക് അത് ബോധ്യപ്പെടും. ഞാൻ ഇതിനായിട്ടാണ് ഡൽഹിയിൽ പോകുന്നതെന്ന് അദ്ദേഹം പറയുന്നു. കേന്ദ്രമന്ത്രി സംസ്ഥാനത്ത് തെറ്റിദ്ധാരണ പരത്തുകയാണെന്നും മന്ത്രി പറഞ്ഞു