ഒറ്റപ്പാലത്ത് നിന്നും കാണാതായ യുവതിയെയും രണ്ട് കുട്ടികളെയും കണ്ടെത്തി

പാലക്കാട് ഒറ്റപ്പാലത്ത് നിന്ന് കാണാതായ യുവതിയെയും കുട്ടികളെയും കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്ന് പേരെയും തൃപ്പുണിത്തുറയിൽ നിന്ന് കണ്ടെത്തിയത്. യുവതിയുടെ ഫോണിൽ നിന്ന് തന്നെ ഭർത്താവിനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ പുലർച്ചെയോടെ ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു.
ഒറ്റപ്പാലം സ്വദേശിനി ബാസി, മക്കളായ റബിയുൽ ഗസി, ഗനീം നാഷ് എന്നിവരെയാണ് കഴിഞ്ഞ ദിവസം കാണാതായത്. ബാസിലയുടെ ഒറ്റപ്പാലത്തെ വീട്ടിൽ നിന്നും പട്ടാമ്പിയിലെ ഭർത്താവിന്റെ വീട്ടിലേക്കെന്നും പറഞ്ഞ് ഉച്ചയോടെ ഇവർ ഇറങ്ങുകയായിരുന്നു. രാത്രിയായിട്ടും ഇവർ വീട്ടിലെത്താത്തതിനെ തുടർന്നാണ് ബന്ധുക്കൾ പരാതി നൽകിയത്
ഇവർക്കായുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് ഭർത്താവിന്റെ ഫോണിലേക്ക് ബാസിലയുടെ ശബ്ദസന്ദേശമെത്തിയത്. പട്ടാമ്പിയിലെ വീട്ടിലേക്ക് വരുന്നില്ലെന്നായിരുന്നു സന്ദേശം. തുടർന്നാണ് ഇവരെ തൃപ്പുണിത്തുറയിൽ നിന്നും കണ്ടെത്തിയത്.