Friday, 27 November 2026 About Us · Contact Us

13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി പുതിയ ഫീച്ചർ; മാതാപിതാക്കൾക്ക് ഇനി എക്‌സിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാം

New Delhi - 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി പുതിയ ഫീച്ചർ; മാതാപിതാക്കൾക്ക് ഇനി എക്‌സിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാം

കൗമാരക്കാരുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ പാരന്റൽ കൺട്രോൾ സംവിധാനവുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് (X). 13 മുതൽ 17 വയസ്സുവരെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകൾ നിരീക്ഷിക്കാനും ചില പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും അവസരം നൽകുന്നതാണ് പുതിയ സംവിധാനം.

എക്‌സിന്റെ പുതിയ ഫീച്ചർ പ്രകാരം കൗമാരക്കാർ പ്ലാറ്റ്‌ഫോമിൽ ചെലവഴിക്കുന്ന സമയം കഴിഞ്ഞ ഏഴ് ദിവസത്തെ കണക്കുകളിലൂടെ മാതാപിതാക്കൾക്ക് പരിശോധിക്കാം. പ്രതിദിന ഉപയോഗത്തിന് സമയപരിധി നിശ്ചയിക്കാനും സാധിക്കും.

മാതാപിതാക്കൾക്ക് എന്തൊക്കെ നിയന്ത്രിക്കാം?

 

* കൗമാരക്കാർ എക്‌സിൽ ചെലവഴിക്കുന്ന സമയം പരിശോധിക്കാം.

* പ്രതിദിന ഉപയോഗത്തിന് സമയപരിധി നിശ്ചയിക്കാം.

* പുതിയ ഫോളോവേഴ്‌സിനെ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം.

* ഫോർ യു (For You) ഫീഡിലെ നിർദേശങ്ങളും വീഡിയോകളും പിന്തുടരുന്ന അക്കൗണ്ടുകളിലേക്ക് പരിമിതപ്പെടുത്താം.

* പ്രത്യേക വാക്കുകൾ ഫിൽട്ടർ ചെയ്യാം.

* സെൻസിറ്റീവ് ഉള്ളടക്കങ്ങൾ നിയന്ത്രിക്കാം.

* ആർക്കൊക്കെ ഡയറക്ട് മെസേജ് അയക്കാമെന്ന് നിശ്ചയിക്കാം.

* കൗമാരക്കാർ ആരുമായാണ് സ്വകാര്യമായി ആശയവിനിമയം നടത്തുന്നതെന്ന് പരിശോധിക്കാം.

സ്വകാര്യതയ്ക്ക് നിയന്ത്രണങ്ങളുമുണ്ട്

അതേസമയം, മാതാപിതാക്കൾക്ക് കൗമാരക്കാരുടെ സ്വകാര്യ സന്ദേശങ്ങൾ വായിക്കാൻ കഴിയില്ല. അവർ നടത്തിയ സെർച്ചുകളോ കണ്ട പോസ്റ്റുകളുടെയും വീഡിയോകളുടെയും ചരിത്രമോ പരിശോധിക്കാനും സാധിക്കില്ല. കൗമാരക്കാരുടെ അക്കൗണ്ടിൽ പ്രവേശിക്കാനോ അവരുടെ പേരിൽ പോസ്റ്റുകൾ പങ്കുവെക്കാനോ കഴിയില്ല.

പാരന്റൽ കൺട്രോൾ സംവിധാനം പ്രവർത്തനക്ഷമമാക്കാൻ മാതാപിതാക്കളുടെയും കൗമാരക്കാരുടെയും സമ്മതം നിർബന്ധമാണ്. ഓരോ കൗമാരക്കാരന്റെയും അക്കൗണ്ട് ഒരു രക്ഷിതാവുമായി മാത്രമേ ബന്ധിപ്പിക്കാനാകൂ. ഒരു രക്ഷിതാവിന് പരമാവധി അഞ്ച് കൗമാരക്കാരുടെ അക്കൗണ്ടുകൾ നിയന്ത്രിക്കാം.

പുതിയ സംവിധാനത്തിലെ എല്ലാ മാറ്റങ്ങളും കൗമാരക്കാർക്കും കാണാൻ സാധിക്കും. 18 വയസ്സ് തികയുന്നതോടെ മേൽനോട്ട സംവിധാനം സ്വമേധയാ അവസാനിക്കും.

കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ സ്വകാര്യതയും സംരക്ഷിക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എക്‌സ് വ്യക്തമാക്കി.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മമതയ്ക്ക് ആശ്വാസം, വിമതർക്ക് തിരിച്ചടി; ഋതബ്രത ബാനർജിയുടെ പ്രതിപക്ഷ നേതൃപദവി റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

മമതയ്ക്ക് ആശ്വാസം, വിമതർക്ക് തിരിച്ചടി; ഋതബ്രത ബാനർജിയുടെ പ്രതിപക്ഷ നേതൃപദവി റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

1 മണിക്കൂർ മുൻപ്
പാലക്കാട് ജ്വല്ലറിയിൽ തോക്കുചൂണ്ടി വൻ കവർച്ച; സ്വർണവുമായി മൂന്ന് യുവാക്കൾ കടന്നുകളഞ്ഞു

പാലക്കാട് ജ്വല്ലറിയിൽ തോക്കുചൂണ്ടി വൻ കവർച്ച; സ്വർണവുമായി മൂന്ന് യുവാക്കൾ കടന്നുകളഞ്ഞു

2 മണിക്കൂർ മുൻപ്
രണ്ടാം റൗണ്ട് മയക്കുവെടിയേറ്റു;  ആനയിറങ്കൽ ഡാമിലേക്ക് നീങ്ങി ചക്കക്കൊമ്പൻ: ദൗത്യം വീണ്ടും പ്രതിസന്ധിയിൽ

രണ്ടാം റൗണ്ട് മയക്കുവെടിയേറ്റു; ആനയിറങ്കൽ ഡാമിലേക്ക് നീങ്ങി ചക്കക്കൊമ്പൻ: ദൗത്യം വീണ്ടും പ്രതിസന്ധിയിൽ

2 മണിക്കൂർ മുൻപ്
വനിതാ സംവരണ ബിൽ: ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം 2051 വരെ മരവിപ്പിക്കും

വനിതാ സംവരണ ബിൽ: ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം 2051 വരെ മരവിപ്പിക്കും

2 മണിക്കൂർ മുൻപ്
മയക്കി പിടികൂടി കോളറുമിട്ട് ‘ചക്കക്കൊമ്പന്മാർ വരുന്നുണ്ട് ഓടിക്കോ’ എന്ന് പറയുന്നതല്ല നീതി; വിമർശനവുമായി മീനാക്ഷി അനൂപ്

മയക്കി പിടികൂടി കോളറുമിട്ട് ‘ചക്കക്കൊമ്പന്മാർ വരുന്നുണ്ട് ഓടിക്കോ’ എന്ന് പറയുന്നതല്ല നീതി; വിമർശനവുമായി മീനാക്ഷി അനൂപ്

2 മണിക്കൂർ മുൻപ്
തിരുപ്പറകുൺറം ദീപം വിവാദം: തമിഴ്‌നാട് സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; നാളെ ദീപം തെളിയിക്കാൻ ഉത്തരവ്

തിരുപ്പറകുൺറം ദീപം വിവാദം: തമിഴ്‌നാട് സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; നാളെ ദീപം തെളിയിക്കാൻ ഉത്തരവ്

2 മണിക്കൂർ മുൻപ്
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ