Kerala

കള്ള് കുടിയില്‍ കേരളത്തെ കടത്തിവെട്ടി തെലങ്കാന

ഇക്കുറി വര്‍ധിച്ചത് 200 കോടിയുടെ മദ്യ വില്‍പ്പന

പുതുവത്സരത്തിലും ക്രിസ്മസിലും മദ്യപുഴ ഒഴുക്കാറുള്ളത് കേരളത്തിലെ ബീവ്‌റേജ് ഔട്ട്‌ലെറ്റുകളിലാണെന്നാണ് പൊതുവേയുള്ള വെപ്പ്. എന്നാല്‍, കേരളത്തെ ഒട്ടേറെ പിന്നിലാക്കി മദ്യ വില്‍പ്പനയില്‍ മുന്നേറിയിരിക്കുകയാണ് തെലങ്കാന. ക്രിസ്മസ് – പുതുവത്സര സീസണില്‍ ഏറ്റവും കൂടുതല്‍ മദ്യം വിതരണം ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറെ മുന്നിലാണ് തെലങ്കാന. കേരളത്തിനേക്കാള്‍ ആയിരം കോടിയുടെ വ്യത്യാസമാണ് തെലങ്കാനയിലെ കള്ളുകുടിയന്മാര്‍ തീര്‍ത്തത്.

കുടിച്ച തീര്‍ത്ത മദ്യത്തിന്റെ അളവില്‍ കേരളത്തിന് കഴിഞ്ഞ വര്‍ഷത്തേക്കാളും വര്‍ധനയുണ്ടെങ്കിലും അതൊന്നും തെലങ്കാനയുടെ ഏഴ് അയലത്ത് എത്തില്ലെന്നതാണ് വസ്തുത.

1700 കോടിയുടെ മദ്യമാണ് തെലങ്കാനയില്‍ ക്രിസ്മസ് -പുതുവത്സര സീസണില്‍ വിറ്റഴിച്ചത്. ഡിസംബര്‍ 23 മുതല്‍ 31 വരെയുള്ള കണക്കെടുത്താല്‍ തെലങ്കാനയില്‍ 1,700 കോടി രൂപയുടെ മദ്യവില്‍പനയാണ് നടന്നത്. 2023നെ വെച്ച് നോക്കുമ്പോള്‍ 200 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

്അതേ സമയം, കേരളത്തില്‍ ക്രിസ്തുമസ് – പുതുവത്സര മദ്യവില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം വിറ്റത് 697.05 കോടിയുടെ മദ്യം ആയിരുന്നെങ്കില്‍ ഈ വര്‍ഷം വിറ്റത് 712.96 കോടിയുടെ മദ്യമാണ്.

Related Articles

Back to top button
error: Content is protected !!