പ്രവിഷയുടെ മുഖം വികൃതമാക്കുകയായിരുന്നു ലക്ഷ്യം; ആസിഡ് ആക്രമണത്തിൽ പ്രശാന്തിന്റെ മൊഴി

കോഴിക്കോട് ചെറുവണ്ണൂരിൽ മുൻ ഭാര്യക്ക് നേരെ ആസിഡാക്രമണം നടത്തിയ കേസിൽ പ്രതി പ്രശാന്തിന്റെ(38) മൊഴി പുറത്ത്. പ്രവിഷയുടെ(29) മുഖം വികൃതമാക്കാനാണ് ആസിഡാക്രമണം നടത്തിയതെന്ന് പ്രശാന്ത് പറഞ്ഞു. കൂടെ താമസിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയായിരുന്നു ആക്രമണം
ആദ്യം സ്വന്തം കയ്യിൽ ആസിഡ് ഒഴിച്ച് പൊള്ളുമോ എന്ന് പരീക്ഷിച്ചു. മൂത്ത മകനെ കൊണ്ട് കൃത്യം ചെയ്യിപ്പിക്കാനും നോക്കി. എന്നാൽ മകൻ തയ്യാറാകാതെ വന്നതോടെയാണ് സ്വയം ആക്രമണം നടത്തിയത്. പ്രവിഷ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ എത്തിയാണ് ആസിഡ് ഒഴിച്ചത്
കൂടെ വരുമോയെന്ന് ആശുപത്രിയിൽ വെച്ചും ചോദിച്ചു. ഇല്ലെന്ന് മറുപടി കിട്ടിയതോടെ ആസിഡ് ഒഴിക്കുകയായിരുന്നു. പ്രവിഷയുടെ മുഖത്തും നെഞ്ചിനും പുറത്തുമാണ് പൊള്ളലേറ്റത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രശാന്ത് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മൂന്ന് വർഷം മുമ്പാണ് ഇവർ വേർപിരിഞ്ഞത്. ഇവരുടെ രണ്ട് ആൺകുട്ടികളും പ്രശാന്തിനൊപ്പമാണ് താമസം.