Gulf
ദുബൈയിൽ കൊല്ലപ്പെട്ട ആനിമോൾ ഗിൽഡയുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും

ദുബൈ കറാമയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ വിതുര സ്വദേശിനി ആനിമോൾ ഗിൽഡയുടെ(26) മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ രാത്രി 10.20ന് തിരുവനന്തപുരത്ത് എത്തിക്കും.
സംഭവവുമായി ബന്ധപ്പെട്ട് ആനിമോളുടെ സുഹൃത്ത് ദുബൈയിൽ പിടിയിലായിട്ടുണ്ട്. നാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.
ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനിമോൾ. കൊലപാതകത്തിന്റെ കാരണവും കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടില്ല