ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം; ചെയ്തത് ക്രിമിനൽ കുറ്റമെന്നും സതീശൻ
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹേമ കമ്മിറ്റി നൽകിയ കത്ത് പുറത്തുവന്നിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവിടരുതെന്ന് കമ്മിറ്റി ആവശ്യപ്പെട്ടിട്ടില്ല. കത്ത് പുറത്തുവരുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷിച്ചിരുന്നില്ലെന്നും സതീശൻ പറഞ്ഞു
റിപ്പോർട്ട് പുറത്തുവിടരുത് എന്നല്ല ഹേമ കമ്മിറ്റി പറഞ്ഞത്. സുപ്രീം കോടതി മാർഗനിർദേശങ്ങൾ പാലിക്കണമെന്നാണ്. നാലര കൊല്ലം മുമ്പ് കിട്ടി റിപ്പോർട്ട്, നടപടിയെടുക്കാതെ കയ്യിൽ വെച്ച മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും ക്രിമിനൽ കുറ്റമാണ് ചെയ്തത്
ലൈംഗിക ചൂഷണത്തിന് വിധേയരായ സ്ത്രീകളുടെ പ്രതികരണം അടങ്ങുന്ന പെൻഡ്രൈവ് വരെ സർക്കാരിന്റെ കയ്യിലുണ്ടായിരുന്നു. എന്നിട്ടും നടപടിയെടുത്തിട്ടില്ല. കുറ്റങ്ങളുടെ പരമ്പര തന്നെ നടന്നു. സിപിഎമ്മിൽ പരാതി വന്നാൽ പാർട്ടി ആണ് അന്വേഷിക്കുന്നതെന്നും സതീശൻ പറഞ്ഞു.