" "
World

മെഡിറ്ററേനിയന്‍ മേഖലയിലെ വരള്‍ച്ചയില്‍ ഒലിവ് കിട്ടാക്കനിയായി; ഓയല്‍ വില കുതിക്കുന്നു

മാഡ്രിഡ്: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി മെഡിറ്ററേനിയന്‍ മേഖലയില്‍ അനുഭവപ്പെടുന്ന വരള്‍ച്ച ഒലിവ് ഉല്‍പാദനത്തിന് തിരിച്ചടിയാവുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഒലിവ് ഉല്‍പാദിപ്പിക്കുന്നത് യൂറോപ്യന്‍ രാജ്യമായ സ്‌പെയിനാണ്. 52.77 ലക്ഷം മെട്രിക് ടണ്ണാണ് സ്‌പെയിനിന്റെ ഉല്‍പാദനം.

രണ്ടാം സ്ഥാനത്തുള്ള ഇറ്റലി 32.21 ലക്ഷം മെട്രിക് ടണ്‍ ഉല്‍പാദിപ്പിക്കുമ്പോള്‍ മൂന്നാമതുള്ള ഗ്രീസ്(22.32 മെട്രിക് ടണ്‍), ടര്‍ക്കി(12.92) ടുണീഷ്യ(8.41) എന്നിങ്ങനെയാണ് ഉള്‍പാദനം. മൊറോക്കോ, ഈജിപ്ത്, സിറിയ, അള്‍ജീരിയ, ചിലി, പെറു, ബ്രസീല്‍, ഉറുഗ്വോ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും വാണിജ്യാടിസ്ഥാനത്തിലുള്ള ഒലിവ് കൃഷിയുണ്ട്.

മെഡിറ്ററേനിയന്‍ മേഖലയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങള്‍ക്കൊപ്പം ലാറ്റിനമേരിക്കന്‍ മേഖലയിലും ഉല്‍പാദനവും നന്നേ കുറഞ്ഞിട്ടുണ്ട്. 2023 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുണ്ടായ മഴയെത്തുടര്‍ന്ന് ബ്രസീലിലെ വിളവെടുപ്പ് കുറഞ്ഞത്. അര്‍ജന്റീന, ചിലി, പെറു, ഉറുഗ്വേ എന്നിവിടങ്ങളിലെ ഒലിവ് ഉല്‍പാദകരും ഗണ്യമായ ഉല്‍പ്പാദന ഇടിവ് നേരിടുന്നുണ്ട്. ചിലിയില്‍ 20 ശതമാനം വരെയാണ് ഉല്‍പാദനം ഇടിഞ്ഞത്. അര്‍ജന്റീനയിലും ഉറുഗ്വേയിലും 70 ശതമാനം വരെ ഉല്‍പാദനം ഇടിഞ്ഞതായി റിപ്പോട്ടുകള്‍ ഉണ്ട്.

മെഡിറ്ററേനിയന്‍ മേഖലയിലെ വരള്‍ച്ച ഒലിവ് ഓയില്‍ ഉല്‍പാദനത്തെ ബാധിച്ചതിനൊപ്പം ഗുണനിലവാരം കുറഞ്ഞ ഒലിവ് എണ്ണ വിപണിയില്‍ എത്തുന്നതിനും ഇടയാക്കിയിരിക്കുകയാണ്. ശുദ്ധമായ ഒലിവ് ഓയിലിന് 1,600 രൂപ മുതല്‍ 1,800 രൂപ വരെയാണ് നിലവിലെ വില. എണ്ണയുടെ ഗുണനിലവാരവും ബ്രാന്‍ഡുകളും അനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ട്. ലോകമെമ്പാടും ഉയര്‍ന്ന പണപ്പെരുപ്പം നേരിടുന്നതും വിലക്കയറ്റത്തിന് കാരണമാവുന്നുണ്ട്.

2023ല്‍ ഒലിവ് ഓയില്‍ വിലയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. ഒലിവിന് മാത്രമല്ല യൂറോപ്പില്‍ ഉരുളക്കിഴങ്ങിനും പോലും വില ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഒലിവ് ഓയിലിലെ മായവും തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഡയറക്ടറേറ്റ്-ജനറല്‍ ഹെല്‍ത്ത് ആന്റ് ഫുഡ് സേഫ്റ്റി റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ ഡാറ്റയാണ് ഇത് വ്യക്തമാക്കുന്നത്.

Related Articles

Back to top button
"
"