Kerala
വി എസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; വൃക്കയുടെ പ്രവർത്തനത്തിൽ നേരിയ പുരോഗതി

തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ തുടരുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി റിപ്പോർട്ട്. തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുകയാണ് വി എസ്. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ വിഎസിന്റെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണ്
വെന്റിലേറ്ററിന്റെ സഹായത്തിലാണ് വിഎസ് കഴിയുന്നത്. ശ്വാസോച്ഛോസവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് എത്തിക്കാൻ ഡോക്ടർമാർ ശ്രമം തുടരുകയാണ്. വൃക്കയുടെ പ്രവർത്തനത്തിൽ നേരിയ പുരോഗതിയുണ്ട്.
ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് വിഎസിന്റെ ആരോഗ്യനില വിശദമായി വിലയിരുത്തും. 12 മണിയോടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്നാണ് വിവരം.