സഊദിയില്‍ പ്രീമിയം റെസിഡന്‍സി ലഭിച്ചവരുടെ എണ്ണം 1,238 ആയി
റിയാദ്: പ്രീമിയം റെസിഡന്‍സി ലഭിച്ച വിദേശികളായ നിക്ഷേപകരുടെ എണ്ണം 1,238 ആയി ഉയര്‍ന്നതായി സഊദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് വ്യക്തമാക്കി. പദ്ധതി പ്രഖ്യാപിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുന്‍പാണ് റെസിഡന്‍സി ലഭിച്ചവരുടെ എണ്ണം ഇത്രത്തോളം ഉയര്‍ന്നത്. പ്രീമിയം റെസിഡന്‍സി ലഭിക്കുന്നവരെ രാജ്യം അവരുടെ സ്വന്തം രാജ്യത്തെന്നപോലെയാണ് കരുതുകയെന്നും അല്‍ ഫാലിഹ് പറഞ്ഞു. ഇന്നലെ റിയാദില്‍ നടന്ന വേള്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ഫ്രന്‍സില്‍ സംസാരിക്കുന്നതിനിടെയാണ് റെസിഡന്‍സി ലഭിച്ചവരുടെ എണ്ണം മന്ത്രി വെളിപ്പെടുത്തിയത്.
സഊദി വിഷ്വന്‍ 2030 പ്രഖ്യാപിച്ചതിന് ശേഷം നിക്ഷേപകരുടെ ഒഴുക്ക് മുന്‍കാലത്തേക്കാള്‍ മൂന്നു മടങ്ങായി വര്‍ധിച്ചിട്ടുണ്ട്. ജിഡിപിയില്‍ 70 ശതമാനം വര്‍ധനവാണ് ഇതേ കാലത്ത് ഉണ്ടായിരിക്കുന്നത്. 1.1 ട്രില്ല്യണ്‍ യുഎസ് ഡോളറായാണ് ജിഡിപി വര്‍ധിച്ചത്. ഇതില്‍ പാതിയും എത്തിയിരിക്കുന്നത് എണ്ണേതര വരുമാനമായാണെന്നതാണ് ശ്രദ്ധേയമായ കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.