ഇത് അവർക്കുള്ള മറുപടി; പ്രധാനമന്ത്രി സംസാരിച്ചത് പാക്കിസ്ഥാൻ തകർത്തെന്ന് അവകാശപ്പെട്ട എസ് 400ന് മുന്നിൽ നിന്ന്

വ്യോമക്രമണത്തിൽ പാക്കിസ്ഥാൻ തകർത്തുവെന്ന് അവകാശപ്പെട്ട ഉധംപൂർ വ്യോമത്താവളത്തിൽ വെച്ച് സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനമായ എസ് 400ന് മുന്നിൽ നിന്നുകൊണ്ടാണ് മോദി സംസാരിച്ചത്. ആക്രമണത്തിൽ എസ് 400 തകർത്തെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു
മോദിയുടെ ഉധംപൂർ സന്ദർശനവും എസ് 400ന് മുന്നിൽ നിന്നുകൊണ്ടുള്ള സംസാരവും പാക്കിസ്ഥാനുള്ള മറുപടിയും ലോകത്തിനുള്ള സന്ദേശവുമായാണ് വിലയിരുത്തുന്നത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ നിരവധി സംഘർഷങ്ങളെ അതിജീവിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ മുൻനിര പ്രതിരോധ സംവിധാനത്തോട് മുട്ടി നിൽക്കാൻ പാക്കിസ്ഥാന് കഴിയില്ല. പുതുതലമുറ പ്രതിരോധ സംവിധാനങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുകയെന്നത് ഒരു കഴിവാണ്. നിങ്ങൾ ടെക്നോളജിയും ടാക്റ്റിക്സും ഒന്നിച്ചു കൊണ്ടുപോയി. നമ്മൾ തയ്യാറായിരിക്കണം. ശത്രുവിനെ ഓർമിപ്പിക്കണം, ഇത് പുതിയ ഇന്ത്യയാണെന്നും പ്രധാനമന്ത്രി പറഞ്ഞു