Kerala
ആളിയാർ ഡാമിൽ മൂന്ന് എൻജിനീയറിംഗ് വിദ്യാർഥികൾ മുങ്ങിമരിച്ചു

പൊള്ളാച്ചി ആളിയാർ ഡാമിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഡാമിൽ കുളിക്കുമ്പോഴായിരുന്നു അപകടം. എൻജിനീയറിംഗ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.
ചെന്നൈയിലെ സ്വകാര്യ എൻജിനീയറിംഗ് കോളേജ് വിദ്യാർഥികളായ ധരുൺ, രേവന്ത്, ആന്റോ എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയുടെ ഭാഗമായാണ് ഇവർ എത്തിയത്
ഡാമിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. മൂന്ന് പേരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.