Kerala

തൃശ്ശൂർ പൂരം കലക്കൽ: അന്വേഷണസംഘം മന്ത്രി കെ രാജന്റെ മൊഴിയെടുക്കും

തൃശൂർ പൂരം കലക്കലിലെ അന്വേഷണവുമായി ബന്ധപ്പെട്ട് മന്ത്രി കെ രാജന്റെ മൊഴിയെടുക്കും. എ ഡി ജി പി എം ആർ അജിത് കുമാറിന്റെ വീഴ്ചയെക്കുറിച്ച് ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ മൊഴി രേഖപ്പെടുത്തുന്നത്.

ഉദ്യോഗസ്ഥർ മൊഴിയെടുപ്പിനായി സമയം തേടിയപ്പോൾ നിയമസഭാ സമ്മേളനം കഴിഞ്ഞ് മൊഴി നൽകാമെന്നാണ് മന്ത്രി അറിയിച്ചത്. തൃശൂർ പൂരം കലക്കലിലെ പോലീസ് ഇടപെടൽ സിപിഐ വലിയ വിമർശനമായി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ത്രിതല അന്വേഷണം അഞ്ച് മാസം മുൻപ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

അന്വേഷണം ഇഴയുന്നുവെന്ന ആരോപണം ഉയർന്നതോടെയാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്. മന്ത്രി കെ രാജന്റെ മൊഴിയെടുത്ത ശേഷം എഡിജിപി എംആർ അജിത് കുമാറിന്റെ മൊഴിയും എടുക്കും.

Related Articles

Back to top button
error: Content is protected !!